മുന്‍ കോണ്‍ഗ്രസ് നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന ജി രാമന്‍ നായരും മുന്‍ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ജി മാധവന്‍ നായരുമുള്‍പ്പടെ അഞ്ചുപ്രമുഖര്‍ ബി ജെ പിയില്‍

തിരുവനന്തപുരം: (www.kvartha.com 28/10/2018) ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജി രാമന്‍ നായരും മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ജി മാധവന്‍ നായരുമുള്‍പ്പടെ അഞ്ചുപേര്‍ ബിജെപിയില്‍ ചേര്‍ന്നു. രാമന്‍ നായര്‍ക്കും മാധവന്‍ നായര്‍ക്കും പുറമേ പുറമെ വനിതാ കമ്മീഷന്‍ മുന്‍ അംഗം പ്രമീള ദേവി, മലങ്കര സഭാ അംഗം സി തോമസ് ജോണ്‍, ജെഡിഎസ് ജില്ലാ വൈസ് പ്രസിഡന്റ് കരകുളം ദിവാകരന്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ബിജെപി സംഘടിപ്പിച്ച സമരത്തില്‍ പങ്കെടുത്ത ജി രാമന്‍ നായരെ അടുത്തിടെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, News, Politics, BJP, Five famous peoples Joined BJP


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?