സുരേഷ്‌ഗോപി തിങ്കളാഴ്ച കാസര്‍കോട്ട്

കാസര്‍കോട്: (www.kasargodvartha.com 26.10.2018) രാജ്യസഭ എം.പി സുരേഷ്‌ഗോപി ഒക്ടോബര്‍ 29ന് തിങ്കളാഴ്ച കാസര്‍കോട്ടെത്തും. കേരള കേന്ദ്ര സര്‍വ്വകലാശാല സന്ദര്‍ശിക്കുന്ന അദ്ദേഹം സര്‍വ്വകലാശാലയുടെ പെരിയ തേജസ്വിനി ഹില്‍സ് ക്യാമ്പസില്‍ വൈകിട്ട് ആറു മണിക്ക് നടക്കുന്ന ചടങ്ങില്‍ ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

എം.പിയുടെ പ്രാദേശികവികസന ഫണ്ട് വിനിയോഗിച്ചാണ് 10 മീ. ഉയരമുള്ള ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നത്. കൃഷ്ണ ബ്ലോക്കിന് സമീപം നടത്തപ്പെടുന്ന ചടങ്ങില്‍ വൈസ് ചാന്‍സിലര്‍ ഇന്‍ ചാര്‍ജ് പ്രൊഫ. ഡോ. കെ പി സുരേഷ് അധ്യക്ഷത വഹിക്കും. സുരേഷ് ഗോപി എം.പി ഹൈമാസ്റ്റ്‌ലൈറ്റിന്റെ സ്വിച്ച്ഓണ്‍ കര്‍മ്മം നിര്‍വഹിക്കുകയും ഉദ്ഘാടന പ്രഭാഷണം നടത്തുകയുംചെയ്യും.

പരീക്ഷ കണ്‍ട്രോളര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍ സ്വാഗതവും ഫിനാന്‍സ് ഓഫീസര്‍ ഡോ. ബി.ആര്‍ പ്രസന്നകുമാര്‍ നന്ദിയും പറയും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Suresh Gopi in Kasaragod on Monday
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?