ശബരിമല വിഷയത്തില്‍ എസ് എന്‍ ഡി പി രണ്ടുതട്ടില്‍; എസ് എന്‍ ഡി പി സമരത്തോടൊപ്പമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ: (www.kvartha.com 28/10/2018) ശബരിമല വിഷയത്തില്‍ എസ് എന്‍ ഡി പി രണ്ടുതട്ടില്‍. ശബരിമല വിഷയത്തില്‍ ബിഡിജെഎസ് സമരവുമായി മുന്നോട്ട് പോകുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. വിശ്വാസികള്‍ക്കൊപ്പം തന്നെയാണ് എസ്എന്‍ഡിപി. പ്രവര്‍ത്തകരോട് സമരത്തെ അനുകൂലിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ശബരിമല സമരത്തില്‍ ബിജെപിക്കൊപ്പം എസ്എന്‍ഡിപിയില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. അമിത് ഷാ ഉദ്ദേശിച്ചത് എസ്എന്‍ഡിപിയെയല്ല, ബിഡിജെഎസിനെ ആയിരിക്കുമെന്നും എസ്എന്‍ഡിപി ഭക്തര്‍ക്കൊപ്പമാണെന്നും പക്ഷെ സമരത്തിനില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.


ശബരിമല വിഷയത്തില്‍ ഹിന്ദു ആചാരങ്ങളെ അടിച്ചമര്‍ത്തുന്ന സംസ്ഥാന സര്‍ക്കാര്‍ നയത്തിനെതിരെ എസ്എന്‍ഡിപിയും എന്‍എസ്എസും ഒന്നിച്ചു നില്‍ക്കണമെന്ന് അമിത്ഷാ പറഞ്ഞതിന് പിന്നാലെയാണ് വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചത്. ശിവഗിരിയില്‍ വെള്ളാപ്പള്ളിയുടെ സാന്നിദ്ധ്യത്തിലായിരുന്നു അമിത്ഷായുടെ പ്രസംഗം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Alappuzha, News, SNDP, Vellapally Natesan, Shabarimala, Thushar Vellapally supports Amith Shah's statement


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?