കേരള വൊളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് ഓണ്‍ ലൈന്‍ രജിസ്‌ട്രേഷനിലൂടെ രൂപീകരിക്കുന്നു
കാസര്‍കോട് : 2018 പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ കേരള വൊളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് ഓണ്‍ ലൈന്‍ രജിസ്‌ട്രേഷനിലൂടെ രൂപീകരിക്കുന്നു . സന്നദ്ധതയും കഴിവുമുള്ള 15വയസിനും 30 വയസിനും മദ്ധ്യേ പ്രായമായ 1 ലക്ഷം യുവജനങ്ങളെ തെരഞ്ഞെടുത്ത് കേരള വൊളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് രൂപീകരിക്കുന്നതാണ്. ഇതില്‍ നിന്നും ശാരീരിക ക്ഷമതയും അര്‍പ്പണബോധവും ഉള്ള 100 യുവജനങ്ങളെ വീതം തെരഞ്ഞെടുത്ത് ജില്ലാ അടിസ്ഥാനത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങളിലും പരിശീലനം നല്‍കുകയും ചെയ്യുന്നതാണ്. കൂടാതെ കൗണ്‍സിലിംഗ് , സാങ്കേതിക വൈദഗ്ദ്ധ്യം , സര്‍വ്വേ തുടങ്ങിയ വിവിധ മേഖലകളിലായി ടീമുകളെ ഈ പദ്ധതിയുടെ ഭാഗമായി സജ്ജമാക്കുവാനും ഉദ്ധേശിക്കുന്നുണ്ട്.
online registration link : http://volunteer.ksywb.in/
Powered by Info News For You

Comments
Post a Comment