ആര്‍ത്തവദിവസം താന്‍ ക്ഷേത്രത്തില്‍ പോയിട്ടുണ്ട്; എന്നാല്‍ അന്ന് ദേവി ഇറങ്ങിയോടിയിട്ടൊന്നും ഇല്ല; വെളിപ്പെടുത്തലുമായി കെ ആര്‍ ഗൗരിയമ്മ
തിരുവനന്തപുരം: (www.kvartha.com 22.10.2018) ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ ക്ഷേത്രങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് പരിഹാസ്യമാണെന്ന് കെ.ആര്‍ ഗൗരിയമ്മ . ആര്‍ത്തവ ദിവസം താന്‍ ക്ഷേത്രത്തില്‍ പോയിട്ടുണ്ടെന്നും അന്ന് താന്‍ കയറിയതിന്റെ പേരില്‍ ദേവി ഇറങ്ങിയോടിയിട്ടൊന്നും ഇല്ലെന്നും ഗൗരിയമ്മ വെളിപ്പെടുത്തുന്നു.
'മൂത്ത ജേഷ്ഠനും ഭാര്യയ്ക്കുമൊപ്പം ക്ഷേത്രത്തില്‍ പോയ താന്‍ ആര്‍ത്തവമായതിനാല്‍ അവരെ കാത്ത് ആദ്യം പുറത്ത് നിന്നു. എന്നാല്‍ കുറേ സമയമായിട്ടും അവര്‍ വരാത്തതിനെ തുടര്‍ന്ന് താന്‍ ക്ഷേത്രത്തില്‍ കയറി. അന്ന് അവിടെയുള്ള ദേവി അവിടെ തന്നെയുണ്ടായിരുന്നു. ഞാന്‍ കയറിയതുകൊണ്ട് ദേവി എങ്ങോട്ടും ഇറങ്ങിയോടിയൊന്നുമില്ല' ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗൗരിയമ്മ ഇക്കാര്യം പറഞ്ഞത്.
ആഗ്രഹമില്ലാത്തവരോട് നിര്‍ബന്ധിച്ച് പോകാന്‍ പറയരുത്. ആരാധാനാലയങ്ങളില്‍ ദര്‍ശനം നടത്തണമെന്ന് ആഗ്രഹിക്കുന്നവരെ അതില്‍ നിന്ന് വിലക്കുകയും ചെയ്യരുതെന്നും ഗൗരിയമ്മ വ്യക്തമാക്കി.
അതേസമയം, ആളുകള്‍ക്കിടയില്‍ സുപ്രീം കോടതി വിധിയില്‍ വിശ്വാസം ജനിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഗൗരിയമ്മ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: In Kerala, rights were never gifted, but wrested through organised efforts: K R Gowri Amma, Thiruvananthapuram, News, Controversy, Politics, Religion, Supreme Court of India, Media, Women, Temple, Kerala.

Powered by Info News For You

Comments
Post a Comment