'സി പി ഐക്ക് വേണ്ടാത്ത സി പി ഐക്കാരിയെ സി പി എം എന്തിന് കൊണ്ടുനടക്കുന്നു, അഴിമതിക്കാരിയായ ഓവര്‍സിയറെ പുറത്താക്കുക'; വനിതാ ഓവര്‍സിയര്‍ക്കു നേരെ നഗരസഭയില്‍ വ്യാപക പോസ്റ്റര്‍

കാസര്‍കോട്: (www.kasargodvartha.com 01.10.2018) 'സി പി ഐക്ക് വേണ്ടാത്ത സി പി ഐക്കാരിയെ സി പി എം എന്തിന് കൊണ്ടുനടക്കുന്നു, അഴിമതിക്കാരിയായ ഓവര്‍സിയറെ പുറത്താക്കുക'. വനിതാ ഓവര്‍സിയര്‍ക്കു നേരെ നഗരസഭയില്‍ വ്യാപക പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. നഗരസഭ മൂന്നാം ഗ്രേഡ് ഓവര്‍സിയര്‍ സി.എസ് അജിതയ്ക്കു നേരെയാണ് നഗരസഭയിലെ പ്രവേശന കവാടത്തിലും മറ്റും പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

തിങ്കളാഴ്ച രാവിലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഓവര്‍സിയര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നും പോസ്റ്ററിലൂടെ ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം നഗരസഭ ചെയര്‍പേഴ്സന് മാനഹാനിയുണ്ടാക്കുന്ന തരത്തില്‍ ശബ്ദരേഖ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് സി.എസ് അജിതയെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഓവര്‍സിയര്‍ക്കു നേരെ പോസ്റ്ററുകള്‍ പതിച്ചത്.



Keywords: Kasaragod, Kerala, news, Top-Headlines, Political party, Politics, Kasaragod-Municipality, Poster against Women overseer in Municipality
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?