സ്‌നേഹമാണു മതങ്ങളുടെ അടിസ്ഥാനം: ടി.കെ.എ. നായര്‍

പത്തനാപുരം: (www.kvartha.com 03.10.2018) സ്‌നേഹമാണ് സര്‍വ മതങ്ങളുടെയും അടിസ്ഥാനമെന്നും എല്ലാ മതങ്ങളും നമുക്ക് പകര്‍ന്നുതരുന്ന സന്ദേശം സഹജീവി സ്‌നേഹമാണെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉപദേഷ്ടാവുമായിരുന്ന ടി.കെ.എ. നായര്‍. ഗാന്ധിഭവനില്‍ ഗാന്ധിജയന്തി ആഘോഷങ്ങളും ഗുരുവന്ദനസംഗമവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം സ്‌നേഹമന്ദിര്‍ ഓഡിറ്റോറിയത്തില്‍ എത്തിയ ടി.കെ.എ. നായര്‍ നവീകരിച്ച ഗാന്ധിഭവന്‍ വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗാന്ധിഭവന്‍ നടപ്പാക്കിയ വിത്തും വളവും പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു.
Love is the foundation of religions: TKA Nair, Manmohan Singh, Religion, News, Inauguration, Politics, Kerala

ബിജു കുരുവിള ജോണ്‍ അധ്യക്ഷത വഹിച്ചു. ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍, നടന്‍ ടി.പി. മാധവന്‍, വി.എം. മോഹനന്‍പിള്ള, മുജീബ് അബ്ദുള്‍ മജീദ്, വൈശാഖ് അരവിന്ദ്, പട്ടാഴി ഗോപി, കെ.ഒ. ഡാനിയേല്‍, പി.എസ്. അമല്‍രാജ്, ജി. ഭുവനചന്ദ്രന്‍, അഡ്വ. എന്‍. സോമരാജന്‍, വിജയന്‍ ആമ്പാടി തുടങ്ങിയവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Love is the foundation of religions: TKA Nair, Manmohan Singh, Religion, News, Inauguration, Politics, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?