ചെയര്‍പേഴ്‌സണെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടുന്ന ശബ്ദസന്ദേശം; സസ്‌പെന്‍ഷനു പിന്നാലെ നഗരസഭ വനിതാ ഓവര്‍സിയര്‍ക്കെതിരെ പോലീസ് കേസും

കാസര്‍കോട്: (www.kasargodvartha.com 01.10.2018) കാസര്‍കോട് നഗരസഭ ചെയര്‍പേഴ്സണ്‍ ബീഫാത്വിമ ഇബ്രാഹിമിനെ മാനഹാനിയുണ്ടാക്കുന്ന തരത്തില്‍ അപകീര്‍ത്തിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്ത സംഭവത്തില്‍ വനിതാ ഓവര്‍സിയര്‍ക്കെതിരെ പോലീസ് കേസെടുത്തു. നഗരസഭ മൂന്നാം ഗ്രേഡ് ഓവര്‍സീയര്‍ സി.എസ് അജിതയ്‌ക്കെതിരെയാണ് 509, 506, 120 വകുപ്പ് പ്രകാരം പോലീസ് കേസെടുത്തത്.


കഴിഞ്ഞ ദിവസമാണ് നഗരസഭ ചെയര്‍പേഴ്സന് മാനഹാനിയുണ്ടാക്കുന്ന തരത്തില്‍ സി.എസ് അജിതയുടെതായ ശബ്ദരേഖ പുറത്തുവന്നത്. ജനപ്രതിനിധികളെ സമൂഹ മധ്യത്തില്‍ അപാനിക്കുന്ന തരത്തിലുള്ള അച്ചടക്ക ലംഘനത്തിന്റെ അടിസ്ഥാനത്തില്‍ 2011ലെ കേരള മുനിസിപ്പാലിറ്റി ചട്ടങ്ങള്‍ (8) പ്രകാരം ഓവര്‍സിയറെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു.

Related News:
നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിമിനെ അപകീര്‍ത്തിപ്പെടുത്തി ഫോണ്‍സന്ദേശം; വനിതാ ഓവര്‍സിയര്‍ക്ക് സസ്‌പെന്‍ഷന്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police, case, Top-Headlines, Kasaragod-Municipality, Abusing voice clip; Police case against Municipal Overseer
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?