9 വയസുകാരി 18-ാം പടി ചവിട്ടി; എത്തിയത് ഇനി 50 വയസുകഴിഞ്ഞേ വരൂ എന്ന പ്ലാക്കാര്‍ഡുമായി
ശബരിമല: (www.kvartha.com 20.10.2018) ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധവും മറ്റും നടക്കുന്നതിനിടെ ഇനി താന്‍ 50 വയസിന് ശേഷം മാത്രമെ ശബരിമലയില്‍ ദര്‍ശനത്തിന് വരികയുള്ളൂവെന്ന പ്ലക്കാര്‍ഡും പിടിച്ച് ദര്‍ശനത്തിനെത്തിയ ഒമ്പത് വയസുകാരി കൗതുകമായി.
തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നുള്ള ജനനി എന്ന പെണ്‍കുട്ടിയാണ് വെള്ളിയാഴ്ച മാതാപിതാക്കള്‍ക്കൊപ്പം ശബരിമലയില്‍ ദര്‍ശനം നടത്തിയത്. സുപ്രീം കോടതി വിധി എന്താണെന്ന് തങ്ങള്‍ക്ക് അറിയില്ലെന്ന് ജനനിയുടെ അച്ഛന്‍ ആര്‍.സതീഷ് കുമാര്‍ പറഞ്ഞു. മകള്‍ക്ക് പത്ത് വയസായി കഴിഞ്ഞാല്‍ പിന്നെ അവള്‍ ശബരിമലയില്‍ ദര്‍ശനം നടത്തുന്നത് 50 വയസിന് ശേഷമായിരിക്കും. അയ്യപ്പനെ ഞങ്ങള്‍ സ്‌നഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു എന്നും സതീഷ് പറഞ്ഞു.
കഴിഞ്ഞദിവസം ആന്ധ്രയില്‍ നിന്നുള്ള മോജോ ടി.വി ലേഖിക കവിത, മോഡലും വനിതാ ആക്ടിവിസ്റ്റുമായ രഹന ഫാത്ത്വിമ എന്നിവര്‍ പോലീസ് അകമ്പടിയോടെ എത്തിയത് വിവാദമായിരുന്നു. ഇതില്‍ കവിതയ്ക്ക് പോലീസ് കവചവും ഹെല്‍മറ്റും നല്‍കിയിരുന്നു. ഇതിന് മുമ്പ് ആലപ്പുഴ ചേര്‍ത്തല സ്വദേശി ലിബി, ന്യൂയോര്‍ക്ക് ടൈംസിന്റെ ഡെല്‍ഹി ബ്യൂറോ ചീഫ് സുഹാസിനി രാജും ദര്‍ശനത്തിന് എത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിപ്പോയിരുന്നു.

Keywords: "Will Visit After 50": 9-Year-Old Girl With Placard At Sabarimala, Sabarimala Temple, News, Trending, Religion, Girl, Controversy, Kerala.
Powered by Info News For You

Comments
Post a Comment