വിവാഹച്ചടങ്ങിനിടെ ടൂറിസ്റ്റ് ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം; വിവാഹം അലങ്കോലമാകാതിരിക്കാന്‍ പോലീസിന്റെ സമയോചിത ഇടപെടല്‍; 8 പേര്‍ക്കെതിരെ കേസ്

കൊട്ടാരക്കര: (www.kvartha.com 05.10.2018) വിവാഹച്ചടങ്ങിനിടെ ടൂറിസ്റ്റ് ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം. വിവാഹം അലങ്കോലമാകാതിരിക്കാന്‍ പോലീസിന്റെ സമയോചിത ഇടപെടല്‍. സംഭവത്തില്‍ എട്ടു പേര്‍ക്കെതിരെ കേസെടുത്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരമണിയോടെയാണു സംഭവം. ടൂറിസ്റ്റ് ബസുകളിലെ അനധികൃത ഹോണുകള്‍ നീക്കം ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണു സംഘര്‍ഷമെന്നു പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തേക്ക് ഓട്ടം പോയ പത്തനാപുരം ഭാഗത്തെ ടൂറിസ്റ്റ് ബസുകളുടെ ഹോണുകള്‍ തിരുവനന്തപുരത്തെ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നീക്കം ചെയ്തു.

അവിടത്തെ ടൂറിസ്റ്റ് ബസ് ജീവനക്കാരുടെ ഒത്താശയോടെയായിരുന്നു നടപടിയെന്നാണ് ആരോപണം. ഇവിടെ നിന്നു തലസ്ഥാനത്തേക്ക് ഓട്ടം പോയ ടൂറിസ്റ്റ് ബസ് ജീവനക്കാരെ മര്‍ദിച്ചതായും പരാതിയുണ്ട്. തുടര്‍ന്ന് വ്യാഴാഴ്ച തിരുവനന്തപുരത്തു നിന്നു കൊട്ടാരക്കരയില്‍ കല്യാണ ഓട്ടത്തിനെത്തിയ രണ്ട് ടൂറിസ്റ്റ് ബസുകളുടെ ഹോണുകള്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു.

 Clash between tourist bus employees; case against 8, Kottarakkara, News, Local-News, Thiruvananthapuram, Police, Case, Marriage, Complaint, Kerala

ഇതിനു പിന്നില്‍ കൊല്ലം ജില്ലയിലെ ടൂറിസ്റ്റ് ബസ് ജീവനക്കാരുടെ ഇടപെടലാണെന്ന് ആരോപിച്ചാണു തര്‍ക്കം തുടങ്ങിയത്. കല്യാണ സമയമായപ്പോഴേക്കും സംഘര്‍ഷം സംഘട്ടനത്തിലേക്കെത്തി. തിരുവനന്തപുരത്തുനിന്ന് എത്തിയ ബസ് ജീവനക്കാരനെ വിവാഹച്ചടങ്ങില്‍ നിന്നു പിടികൂടാന്‍ ചിലര്‍ ശ്രമിച്ചു. മാത്രമല്ല, വിവരം അറിഞ്ഞെത്തിയ പോലീസിനെ തടയാനും ശ്രമിച്ചു. തുടര്‍ന്ന് സിഐ ബി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ പോലീസെത്തി സംഘര്‍ഷക്കാരെ പിടികൂടുകയും ഇവര്‍ക്കെതിരെ കേസെടുക്കുകയുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Clash between tourist bus employees; case against 8, Kottarakkara, News, Local-News, Thiruvananthapuram, Police, Case, Marriage, Complaint, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?