യു പിയില്‍ ട്രെയിന്‍ പാളം തെറ്റി 7 മരണം; നിരവധി പേര്‍ക്ക് പരിക്ക്

ലക്‌നൗ: (www.kvartha.com 10.10.2018) യുപിയിലെ റായ്ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ ഏഴുപേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്കു പരിക്കേറ്റു. റായ്ബറേലിയിലെ ഹര്‍ചന്ദ്പുര്‍ റെയില്‍വേ സ്‌റ്റേഷനു സമീപം ബുധനാഴ്ച രാവിലെ ആറു മണിയോടെയാണ് അപകടം.

ബംഗാളിലെ മാല്‍ഡയില്‍ നിന്ന് ഡെല്‍ഹിയിലേക്ക് വരികയായിരുന്ന 14003 ന്യൂ ഫറാക്ക എക്‌സ്പ്രസിന്റെ എഞ്ചിനും ആറു ബോഗികളുമാണ് പാളം തെറ്റിയത്. ലക്‌നൗവില്‍ നിന്നും വാരാണാസിയില്‍ നിന്നും ദുരന്തനിവാരണ സേനാംഗങ്ങള്‍ സംഭവസ്ഥലത്തെത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്കു മാറ്റി.

7 Dead, Several Injured After Train Derails In Uttar Pradesh's Raebareli, Train Accident, Dead, Accidental Death, Obituary, hospital, Treatment, Injured, National.

ട്രെയിനില്‍ അവശേഷിച്ച മറ്റു യാത്രക്കാരെ ലക്‌നൗവിലേക്ക് അയച്ച് അവിടെ നിന്ന് ഡെല്‍ഹിയിലേക്ക് പ്രത്യേക ട്രെയിനില്‍ അയയ്ക്കുമെന്നും റെയില്‍വെ അധികൃതര്‍ അറിയിച്ചു. റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടു.

അപകടവിവരമറിഞ്ഞ് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വിനി ലൊഹാനി റായ്ബറേലിയിലേക്കു തിരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും അപകടത്തില്‍പ്പെട്ടവര്‍ക്ക് ചികിത്സാ സൗകര്യമൊരുക്കാനും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും അദ്ദേഹം വാഗ്ദാനം ചെയ്തു.

പ്രധാനമന്തി നരേന്ദ്രമോഡിയും അപകടത്തില്‍ അനുശോചിച്ചു. മരിച്ചവരുടെ കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്കാളികളാകുന്നുവെന്നും പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 7 Dead, Several Injured After Train Derails In Uttar Pradesh's Raebareli, Train Accident, Dead, Accidental Death, Obituary, hospital, Treatment, Injured, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?