ചെമ്മനാട്ട് റോഡ് തടസപ്പെടുത്തി വിദ്യാര്‍ത്ഥികളുടെ ബൈക്ക് അഭ്യാസം; 7 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു
കാസര്‍കോട്: റോഡ് തടസപ്പെടുത്തി വിദ്യാര്‍ത്ഥികള്‍ ബൈക്കിലും കാറിലും റെയ്‌സിംഗ് നടത്തിയതിന് ഏഴു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം കെ എസ് ടി പി റോഡില്‍ ചെമ്മനാട്ട് വെച്ചാണ് സംഭവം.
മൊഗ്രാല്‍ നടപ്പള്ളത്തെ മുഹമ്മദ് ബുനൈസ് (18), തളങ്കരയിലെ മുഹമ്മദ് നിസാം (20), കളനാട്ടെ അബ്ദുര്‍ റസാഖ് (18), മൊഗ്രാലിലെ അന്‍വര്‍ (18), കണ്ടാലറിയാവുന്ന മറ്റു മൂന്നു പേര്‍ എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
Powered by Info News For You

Comments
Post a Comment