നെടുംബാശ്ശേരി വിമാനത്താവളത്തില്‍ 76 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടിച്ചെടുത്തു

കൊച്ചി: (www.kvartha.com 08.10.2018) 76 ലക്ഷത്തിന്റെ വിദേശ കറന്‍സിയുമായി യുവാവ് വിമാനത്താവളത്തില്‍ പിടിയില്‍. മൂവാറ്റുപുഴ സ്വദേശി ഹാഷിമാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ച 76 ലക്ഷത്തിന്റെ വിദേശ കറന്‍സിയുമായി പിടിയിലായത്. തിങ്കളാഴ്ച നെടുംബാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് കറന്‍സി വേട്ട നടന്നത്.

കൊച്ചിയില്‍ നിന്നും ബഹ്‌റൈനിലേക്ക് പോകാന്‍ ശ്രമിക്കവെയാണ് വിമാനത്താവളത്തിലെ സെക്യൂരിറ്റി ജീവനക്കാര്‍ ഹാഷിമിനെ പിടികൂടിയത്്. ചെക്ക്ഇന്‍ ബാഗേജില്‍ ഒളിപ്പിച്ചിരുന്ന 76 ലക്ഷം വില വരുന്ന യു എസ് ഡോളര്‍ ബാഗേജ് പരിശോധനയ്ക്കിടെ പിടികൂടുകയായിരുന്നു.


Keywords: Kerala, Kochi, News, fake-currency-case, Dollar, Airport, Nedumbassery Airport, Muvattupuzha, Ernakulam, Foreign currency seized in Nedumbashery airport  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?