രൂപയുടെ മൂല്യത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്; ഡോളര്‍ 73 കടന്നു, യുഎഇ ദിര്‍ഹവും റെക്കോര്‍ഡ് രേഖപ്പെടുത്തി
ന്യൂഡല്‍ഹി: (www.kvartha.com 03.10.2018) ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്. ഡോളര്‍ ആദ്യമായി 73 കടന്നു. ഡോളറുമായുള്ള വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം 73.34 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. രൂപയുമായുള്ള വിനിമയനിരക്കില്‍ യുഎഇ ദിര്‍ഹവും റെക്കോര്‍ഡ് രേഖപ്പെടുത്തി. ചരിത്രത്തിലാദ്യമായാണ് ദിര്‍ഹം 20 രൂപ കടക്കുന്നത്.
രൂപയുടെ മൂല്യം പിടിച്ച് നിറുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഒന്നും വിപണയില്‍ ചലനം ഉണ്ടാക്കുന്നില്ല. അഞ്ചിന പദ്ധതികളാണ് രൂപയുടെ മൂല്യം ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചത്. ഇറക്കുമതി നിരോധിച്ചതടക്കമുള്ള കടുത്ത നടപടികളാണ് ഇന്ത്യ കൈകൊള്ളുന്നത്. എന്നിട്ടും രൂപയുടെ മൂല്യം ഇടിയുന്നത് കേന്ദ്ര സര്‍ക്കാരിനെ ആശങ്കയിലാക്കുന്നുണ്ട്.
അന്താരാഷ്ട്ര വിപണിയില്‍ ഡോളറിന്റെ ആവശ്യകത വര്‍ധിച്ചതും രൂപയ്ക്ക് ഭീഷണിയായി. രാജ്യാന്തര വിപണയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതോടെയാണ് ഡോളറിനും ആവശ്യമേറിയത്. 73.26 പൈസയിലെത്തിയിരുന്ന രൂപ വീണ്ടും ഇടിഞ്ഞ് 73.34 ആണ് രേഖപ്പെടുത്തിയത്. എല്ലാ ഗള്‍ഫ് കറന്‍സികളും രൂപയുമായുള്ള നിരക്കില്‍ ശക്തി പ്രാപിക്കുകയാണ്. അസംസ്‌കൃത എണ്ണയ്ക്ക് ബാരലിന് 85.45 ഡോളറാണ് വില. ഇറാനെതിരായ അമേരിക്കയുടെ ഉപരോധം പൂര്‍ണ്ണമായും നിലവില്‍ വരുന്ന നവംബര്‍ നാലിന് ശേഷം എണ്ണ വില വീണ്ടും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: India, National, News, New Delhi, UAE, Dollar, World, America, Rupee plunges to record low of 73.34 against dollar on rising crude oil prices

Powered by Info News For You

Comments
Post a Comment