മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയ്ക്ക് ചെലവായത് 721 കോടി; ആറ് വര്‍ഷത്തിനിടെ 570 കോടി പിരിച്ചിട്ടും ഇനിയും 10 വര്‍ഷം ടോള്‍ പിരിക്കാന്‍ അനുമതി
തൃശൂര്‍: (www.kvartha.com 05.10.2018) മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയ്ക്ക് ചെലവായ തുകയുടെ മുക്കാല്‍ ഭാഗവും ആറ് വര്‍ഷം കൊണ്ട് പിരിച്ചെടുത്തിട്ടും ഇനിയും പത്ത് വര്‍ഷം ടോള്‍ പിരിക്കാന്‍ കമ്പനിക്ക് അനുമതി. 721 കോടി രൂപയാണ് ദേശീയപാത നിര്‍മാണത്തിന് ആകെ ചെലവായത്. എന്നാല്‍ ആറ് വര്‍ഷത്തിനിടെ 569.51 കോടി രൂപ കമ്പനി പിരിച്ചുകഴിഞ്ഞു. ഇനിയും 2028 വരെ ടോള്‍ പിരിക്കാനുള്ള അനുമതിയും കമ്പനിക്കുണ്ട്.
2012 ല്‍ പണി പൂര്‍ത്തിയാക്കിയ മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയുടെ എസ്റ്റിമേറ്റ് 910.28 കോടി രൂപയായിരുന്നു. കരാര്‍ കമ്പനിക്ക് 721.17 കോടി രൂപയ്ക്ക് പണി പൂര്‍ത്തിയാക്കി. 2018 ഏപ്രില്‍ 30 വരെയാണ് 569.51 കോടി രൂപ ടോള്‍ പിരിച്ചത്. 2028 ജൂണ് 21 വരെ ടോള്‍പിരിവു തുടരാനാണ് അനുമതി. 2012 ഫെബ്രുവരി ഒമ്പത് മുതലാണ് പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവു തുടങ്ങിയത്.
ടോള്‍ പ്ലാസയില്‍ ടോള്‍ ഫീസ് പിരിക്കാന്‍ താമസമുണ്ടായാല്‍ തുറന്നുവിടണമെന്ന നിയമമില്ലെന്നും ദേശീയപാത അഥോറിറ്റി വ്യക്തമാക്കി. ടോള്‍ പ്ലാസയില്‍ മൂന്നുമിനിറ്റിലേറെ താമസമുണ്ടായാല്‍ വാഹനങ്ങളില്‍നിന്നു ടോള്‍ ഈടാക്കാതെ തുറന്നുവിടണമെന്നു കരാര്‍ വ്യവസ്ഥയില്ല. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് 2010 ല്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ. ഷാജി ജെ കോടങ്കണ്ടം വിവരാവകാശ പ്രകാരം തേടിയതിനെ തുടര്‍ന്ന് ലഭിച്ച രേഖയിലാണ് ഈ വിവരങ്ങളുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thrissur, Kerala, News, Road, Toll Collection, 10 years remaining for toll collection in Paliyekkara toll plaza

Powered by Info News For You

Comments
Post a Comment