സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് 72കാരന്‍ മരിച്ചു

കാസര്‍കോട് (www.evisionnews.co): സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കാസര്‍കോട് ഡി.ഡി.ഇ ഓഫീസിലെ റിട്ട. അറ്റന്റര്‍ അടുക്കത്ത്ബയല്‍ ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ എ. മൊയ്തീന്‍ കുഞ്ഞി ഹാജി (72)ആണ് മരിച്ചത്. മൂന്നിന് വൈകിട്ട് അഞ്ചരയോടെ അടുക്കത്ത്ബയല്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമായിരുന്നു അപകടം. മൊയ്തീന്‍ കുഞ്ഞി ഹാജി സ്‌കൂട്ടറില്‍ കാസര്‍കോട് നിന്ന് അടുക്കത്ത് ബയലിലേക്ക് വരുന്നതിനിടെ എതിരെ വന്ന വിദ്യാര്‍ത്ഥി ഓടിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
 
ഭാര്യ: ആയിഷാബി. മക്കള്‍: ഷംഷാദ്, സമീറ തളങ്കര, അബൂബക്കര്‍ സിദ്ധിഖ് (ഗള്‍ഫ്). മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ കാഞ്ഞങ്ങാട്, മുഹമ്മദ് സിദ്ധിഖ് ഫെന്‍സി തളങ്കര, സല്‍മ ബന്തിയോട്. സഹോദരങ്ങള്‍: അബ്ദുല്ല, ബീഫാത്തിമ, സുഹ്റ, ദൈനബി, ജമീല, പരേതനായ ഇബ്രാഹിം. അപകടത്തിനിടയാക്കിയ ബൈക്ക് യാത്രക്കാരനെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?