എല്‍.ബി.എസ് എന്‍ജിനീയറിങ് കോളേജില്‍ സംഘട്ടനം: പോലീസിനുനേരെ കല്ലെറിഞ്ഞ 70 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു


ബോവിക്കാനം: പൊവ്വല്‍ എല്‍.ബി.എസ് എന്‍ജിനീയറിങ് കോളേജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘട്ടനം. തടയാനെത്തിയ പോലീസിനുനേരെ വിദ്യാര്‍ത്തികള്‍ കല്ലെറിഞ്ഞു. ബുധനാഴ്ചയാണ് സംഘട്ടനം നടന്നത്. സംഭവത്തില്‍ സി.ഐ.ക്ക് പരിക്കേറ്റു. ആദൂര്‍ സി.ഐ. എം.എ മാത്യുവിന്റെ പരാതിയില്‍ ഏഴ് എസ്.എഫ്.ഐ പ്രവര്‍ത്തകരുള്‍പ്പെടെ കണ്ടാലറിയാവുന്ന 70 പേര്‍ക്കെതിരെ പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കുറ്റം ചുമത്തി കേസെടുത്തു. എസ്.എഫ്.ഐ പ്രവര്‍ത്തകരായ നിഥിന്‍, അംജാദ്, സൂരജ്, ശ്രീരാഗ്, വിഷ്ണു, അഭിജിത്ത്, കുബൈത്ത് എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 63 പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസ്. പിടികൂടിയ നിഥിന്‍, അംജാദ്, കുബൈത്ത് എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു.

തിങ്കളാഴ്ച നടന്ന കോലേജില്‍ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെ.എസ്.യു-എം.എസ്.എഫ്. സഖ്യം വിജയിച്ചതിനെ തുടര്‍ന്ന് രാത്രി കോളേജ് ഹോസ്റ്റലില്‍വെച്ച് എം.എസ്.എഫ് പ്രവര്‍ത്തകനായ ഫൈന്‍ ആര്‍ട്സ് സെക്രട്ടറി അല്‍ത്താഫിനെയും സുഹൃത്ത് ഷാബിത് ഉസ്മാനെയും എസ്.എഫ്.ഐ.പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതിയുണ്ടായി. കെ.എസ്.യു. പ്രവര്‍ത്തകനും മൂന്നാംവര്‍ഷ ഇലക്ട്രോണിക്‌സ് വിദ്യാര്‍ഥിയുമായ കെ.ശ്രീഹരിക്ക് നേരെയും ബുധനാഴ്ച ഉച്ചയ്ക്ക് കോളേജില്‍ വെച്ച് മര്‍ദനമുണ്ടായി. മര്‍ദനമേറ്റ ശ്രീഹരിയെ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഘട്ടനം നടക്കുന്ന വിവരം ലഭിച്ച് കോളേജിലെത്തിയ ആദൂര്‍ സി.ഐ. എം.എ.മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം, കല്ലും വടിയും മറ്റ് മാരകായുധങ്ങളുമായി അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കിന് മുന്നില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥികളോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കൂടിനിന്ന വിദ്യാര്‍ഥികള്‍ പോലീസിനുനേരെ കല്ലെറിയുകയായിരുന്നു. അക്രമത്തിലേര്‍പ്പെട്ടവരെ പോലീസ് വിരട്ടിയോടിച്ചു. പ്രകോപനമില്ലാതെയാണ് പോലീസ് വിദ്യാര്‍ഥികളെ മര്‍ദിച്ചതെന്ന് ആരോപിച്ച് എസ്.എഫ്.ഐ. യൂണിറ്റ് നേതാക്കള്‍ രംഗത്തുവന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?