കേന്ദ്രം ആദ്യം ഇന്ധനനികുതി കുറയ്ക്കട്ടെ; ബിജെപി അധികാരത്തില്‍ വരുമ്പോഴുണ്ടായ 70 രൂപയില്‍ താഴെ എത്തിക്കണം: തോമസ് ഐസക്
ആലപ്പുഴ: (www.kvartha.com 04.10.2018) കേന്ദ്രം ആദ്യം ഇന്ധനനികുതി കുറയ്ക്കട്ടെയെന്നും ബിജെപി അധികാരത്തില്‍ വരുമ്പോഴുണ്ടായ 70 രൂപയില്‍ താഴെ ഇന്ധന വില എത്തിക്കണമെന്നും ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനങ്ങള്‍ ഇന്ധനനികുതി കുറയ്ക്കണമെന്ന കേന്ദ്രനിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ തള്ളി. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് വോട്ടു ലക്ഷ്യമാക്കിയുള്ള നീക്കമാണ് നിലവിലെ നികുതി കുറയ്ക്കലിനു പിന്നിലെന്നും വിലക്കയറ്റത്തിനുപിന്നില്‍ എണ്ണക്കമ്പനികളാണെന്ന് കേന്ദ്രം പറയുന്നത് കാപട്യമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്നും ജയ്റ്റ്‌ലി പറയുന്നതില്‍ എന്തു ന്യായമാണുള്ളതെന്നും തോമസ് ഐസക് ചോദിച്ചു. ഒമ്പത് രൂപയോളം പെട്രോളിന് നികുതി കേന്ദ്രം കൂട്ടിയിട്ടാണ് ഇപ്പോള്‍ 1.50 രൂപ കുറച്ചത്. കേന്ദ്രസര്‍ക്കാര്‍ കൂട്ടിയ നികുതികള്‍ ആദ്യം പൂര്‍ണമായും കുറയ്ക്കട്ടെ. അതിന് ശേഷം കേന്ദ്രത്തിന്റെ നിര്‍ദ്ദേശം പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു.
പെട്രോളിന് 14 രൂപയും ഡീസലിന് 12 രൂപയുമാണ് ബിജെപി അധികാരമേറ്റശേഷം നികുതിയിനത്തില്‍ വര്‍ധിപ്പിച്ചത്. ഇതില്‍ ഭൂരിഭാഗവും സംസ്ഥാനങ്ങള്‍ക്ക് വിഹിതമില്ലാത്ത അഡീഷണല്‍ എക്‌സൈസ് നികുതിയും മറ്റുമാണ്. ഇന്ധനവില ബിജെപി സര്‍ക്കാര്‍ അധികാരമേറ്റ സമയത്തെ വിലയിലെത്തിക്കണം. അങ്ങനെ വന്നാല്‍ പെട്രോള്‍ വില 70 രൂപയില്‍ താഴെയും ഡീസല്‍ വില 60 രൂപയില്‍ താഴെയുമെത്തും.
സംസ്ഥാനസര്‍ക്കാര്‍ ഇന്ധന നികുതി വര്‍ധിപ്പിച്ചിട്ടില്ല. ഒരുരൂപ കുറയ്ക്കുകയാണ് ചെയ്തത്. ജെയ്റ്റ്‌ലിയാണ് ഇന്ധനനികുതി കൂട്ടി വിലക്കയറ്റമുണ്ടാക്കിയത്. അതു പൂര്‍ണമായും കുറക്കണം. കര്‍ണാടക തെരഞ്ഞെടുപ്പു സമയത്ത് ദിവസങ്ങളോളം എണ്ണവില കൂടാതിരുന്നത് എങ്ങനെയാണെന്ന് ജനം ചിന്തിക്കണമെന്നും ഐസക് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thomas Isaac, Kerala, Alappuzha, Petrol Price, BJP Government, Petrol Price hike: Thomas Isaac against central Govt

Powered by Info News For You

Comments
Post a Comment