അറബിക്കടലില്‍ ചുഴലിക്കാറ്റിന് സാധ്യത, ഒക്ടോബര്‍ 7ന് കേരളത്തില്‍ അതി തീവ്ര മഴ?

പൊതുജനങ്ങള്‍ക്കുള്ള അറിയിപ്പ്

(www.kvartha.com 04.10.2018) അറബിക്കടലിന്റെ തെക്ക് കിഴക്ക് ഭാഗത്തായി (ശ്രീലങ്കയ്ക്ക് അടുത്ത്) ഒക്ടോബര്‍ അഞ്ചോടു കൂടി ശക്തമായ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD) പ്രവചിച്ചിരിക്കുകയാണ്. ന്യൂനമര്‍ദം ശക്തി പ്രാപിച്ച് ഒരു ചുഴലിക്കാറ്റായി മാറുമെന്നും അറബിക്കടലിലൂടെ, ലക്ഷദ്വീപിന് അടുത്തുകൂടി വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.

ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ ഒക്ടോബര്‍ ഏഴിന് റെഡ് അലര്‍ട്ടും, പത്തനംതിട്ട ജില്ലയില്‍ ഒക്ടോബര്‍ ഏഴിന് ഓറഞ്ച് അലേര്‍ട്ടും, മറ്റുള്ള ജില്ലകളില്‍ വെള്ളിയാഴ്ച മുതല്‍ മഞ്ഞ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Alert Details, Sea, News, Idukki, Thrissur, palakkad, Rain, Warning, Kerala

ഈ കാലാവസ്ഥാ പ്രതിഭാസം മൂലം കേരളതീരത്തും അതിശക്തമായ കാറ്റുണ്ടാവുകയും കടല്‍ അതിപ്രക്ഷുബ്ധമായി മാറുകയും ചെയ്യും.

കേരളത്തില്‍ പലയിടങ്ങളിലും ശക്തവും, അതി ശക്തവും, അതി തീവ്രവുമായ (Heavy, Very Heavy, Etxremely Heavy) മഴ പെയ്യിക്കാന്‍ സാധ്യതയുണ്ട്. ഒക്ടോബര്‍ ഏഴിന് മധ്യ കേരളത്തില്‍ (ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍) IMD റെഡ് അലര്‍ട്ടും, പത്തനംതിട്ട ജില്ലയില്‍ ഒക്ടോബര്‍ ഏഴിന് ഓറഞ്ച് അലേര്‍ട്ടും, പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയാണ് പ്രതീക്ഷിക്കുന്നത്.

ഒക്ടോബര്‍ അഞ്ചിനോട് കൂടി തന്നെ കേരളത്തില്‍ പരക്കെ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നതോടെ തീരപ്രദേശത്ത് അതി ശക്തമായ കാറ്റടിക്കാനും അതുവഴി അപകടങ്ങള്‍ സംഭവിക്കാനും സാധ്യതയുണ്ട്.

1. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക

3. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്.

4. മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക. നീല കുറിഞ്ഞി സന്ദര്‍ശനം ഒഴിവാക്കുക.

5. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്

7. ഒരു കാരണവശാലും നദി മുറിച്ചു കടക്കരുത്

8. പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്‍ഫി എടുക്കല്‍ ഒഴിവാക്കുക.

9. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം പ്രത്യേകിച്ച് കുട്ടികള്‍ ഇറങ്ങുന്നില്ല എന്ന് മുതിര്‍ന്നവര്‍ ഉറപ്പുവരുത്തണം. നദിയില്‍ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക.

10. നദിക്കരയോട് ചേര്‍ന്ന് താമസിക്കുന്നവരും മുന്‍കാലങ്ങളില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ ഉള്ളവരും പ്രാഥമികമായി ചെയ്യേണ്ടത് ഒരു എമര്‍ജന്‍സി കിറ്റ് ഉണ്ടാക്കി വെക്കുക എന്നതാണ്.

ഈ കിറ്റില്‍ ഉണ്ടാകേണ്ട വസ്തുക്കള്‍:

ടോര്‍ച്ച്

റേഡിയോ

500 ml വെള്ളം

- ORS ഒരു പാക്കറ്റ്

അത്യാവശ്യം വേണ്ടുന്ന മരുന്ന്

മുറിവിന് പുരട്ടാവുന്ന മരുന്ന്

ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷന്‍

100 ഗ്രാം കപ്പലണ്ടി

100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില്‍ ഈന്തപ്പഴം

ചെറിയ ഒരു കത്തി

10 ക്ലോറിന്‍ ടാബ്ലെറ്റ്

ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില്‍ ടോര്‍ച്ചില്‍ ഇടാവുന്ന ബാറ്ററി

ബാറ്ററിയും, കാള്‍ പ്ലാനും ചാര്‍ജ് ചെയ്ത ഒരു സാധാരണ മൊബൈല്‍ ഫോണ്‍

അത്യാവശ്യം കുറച്ച് പണം

11. പ്രധാനപ്പെട്ട രേഖകള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആഭരണങ്ങള്‍ പോലെ വിലപിടിപ്പുള്ള സാധനങ്ങള്‍ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളില്‍ എളുപ്പം എടുക്കാന്‍ പറ്റുന്ന ഉയര്‍ന്ന സ്ഥലത്തു വീട്ടില്‍ സൂക്ഷിക്കുക.

12. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടില്‍ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തില്‍ നിങ്ങള്‍ പുറത്താണെങ്കില്‍ നിങ്ങളെ കാത്തുനില്‍ക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവര്‍ക്ക് നിര്‍ദേശം നല്‍കുക.

13. ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക. ആകാശവാണിയുടെ ഈ നിലയങ്ങള്‍ റേഡിയോയില്‍ ശ്രദ്ധിക്കുക

1. Trivandrum തിരുവനന്തപുരം MW (AM Channel): 1161 kHz

2. Alappuzha ആലപ്പുഴ MW (AM Channel): 576 kHz

3. Thrissur തൃശൂര്‍ MW (AM Channel): 630 kHz

4. Calicut േേകാഴിക്കോട് MW (AM Channel): 684 kHz

14. തൊട്ടടുത്തുള്ള ക്യാമ്പുകളിലേക്ക് ആവശ്യമെങ്കില്‍ മാറി താമസിക്കുക. ഒക്ടോബര്‍ അഞ്ചാം തീയതി മുതല്‍ മുന്‍പ് പ്രളയവും, ഉരുള്‍പൊട്ടലും ബാധിച്ച സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ സജ്ജമാക്കാന്‍ ആവശ്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓരോ വില്ലേജിലെയും ആളുകള്‍ക്ക് സുരക്ഷിതമായ സ്ഥാനങ്ങള്‍ അതാതു പ്രാദേശിക ഭരണകൂടങ്ങള്‍ നിങ്ങളെ അറിയിക്കും. അവിടേക്ക് എത്രയും പെട്ടെന്ന് സ്വമേധയാ മാറാന്‍ ശ്രമിക്കുക. സഹായങ്ങള്‍ വേണ്ടവര്‍ അധികൃതരുമായി മടിയൊന്നും കൂടാതെ ബന്ധപ്പെടുക.

15. ജലം കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചാല്‍, വൈദ്യുത ആഘാതം ഒഴിവാക്കുവാനായി മെയിന്‍ സ്വിച്ച് ഓഫ് ആക്കുക

16. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ നമ്പരുകള്‍

1077

ജില്ലയ്ക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കില്‍ STD code ചേര്‍ക്കുക

17. പഞ്ചായത്ത് അധികാരികളുടെ ഫോണ്‍ നമ്പര്‍ കയ്യില്‍ സൂക്ഷിക്കുക.

18. വീട്ടില്‍ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവര്‍ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല്‍ അവരെ ആദ്യം മാറ്റാന്‍ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കില്‍, ഇവരെ സംബന്ധിച്ച വിവരം സാമൂഹിക സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുക.

19. വൈദ്യുതോപകരണങ്ങള്‍ വെള്ളം വീട്ടില്‍ കയറിയാലും നശിക്കാത്ത തരത്തില്‍ ഉയരത്തില്‍ വെക്കുക.

20. വളര്‍ത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയില്‍ കെട്ടഴിച്ചു വിടുകയോ ചെയ്യുക. മൃഗങ്ങള്‍ക്ക് പൊതുവില്‍ നീന്താന്‍ അറിയുമെന്നോര്‍ക്കുക.

21. വാഹനങ്ങള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാര്‍ക്ക് ചെയ്യുക.

22. താഴ്ന്ന പ്രദേശത്തെ ഫ് ളാറ്റുകളില്‍ ഉള്ളവര്‍ ഫ് ളാറ്റിന്റെ സെല്ലാറില്‍ കാര്‍ പാര്‍ക്ക് ചെയ്യാതെ കൂടുതല്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുക.

23. രക്ഷാപ്രവര്‍ത്തനങ്ങളില്‍ പരിശീലനം ലഭിച്ചവര്‍ മാത്രം ദുരിതാശ്വാസ സഹായം നല്‍കുവാന്‍ പോകുക. മറ്റുള്ളവര്‍ അവര്‍ക്ക് പിന്തുണ കൊടുക്കുക.

24. ആരും പരിഭ്രാന്തരാവാതെ ജാഗ്രതയോടെ പരിശ്രമിച്ചാല്‍ പരമാവധി പ്രയാസങ്ങള്‍ ലഘൂകരിച്ചു കൊണ്ട് ഈ മോശം സ്ഥിതിയെ നമുക്ക് അതിജീവിക്കാം.

Issued by Kerala State Disaster Management Authortiy

IMD has predicted the probabiltiy of a Cyclonic Storm in the Arabian sea. Heavy to Etxremely Heavy Rainfall is also predicted in the days from 5th October to 7th October.

Public Alert

1. Do nott ravel to hilly areas between 7 pm and 7 am

2. Do not stop by small rapids and water channels in hilly areas for site seeing.

3. Avoid tourism to hilly areas and beaches. Do not go to Idukki for witnessing the Neelakurinji bloom

4. Do not spread rumour. Follow this page and the page of Chief Minister's Office for authentic information

5. Do not cross the river

6. Avoid Selfis by standing on bridges and along the river banks

7. Avoid bathing, swimming, washing and playing in the river. Give special care to children and prevent them from playing in storm water, rivers and sea.

8. Prepare an emergency kit with the following items

- Torch

- Radio

- 500 ml water

- one packet of ORS

- Necessary medicine

- Antiseptic Ointment

- One small bottle detol, savlon etc

- 100 grms of Groundnuts

- 100 grms of dried grapes or dates

- a knife

- 10 chlorine tablets for purifying water

- one battery bank or necessary batteries to power the torch

- fully charged simple feature mobile phone with call balance

- Necessary money

9. Ensure that all certificates and valuable jewellery are packed in plastic containers or bags and stored at a height

10. Communicate all information that you receive from official sources to everyone in the house. If you are not in the house, the family should be advised to listen to official directives and move to safe locations without waiting for you.

11. Follow the following radio stations of All India Radio and Dooradashan

12. If necessary, you may move to the nearest relief camps. Instructions have been issued to Districts for opening relief camps from 5th October onwards.

13. In order to avoid eletcrocution, switch off the eletcrical main switch if flood waters enter your building

14. Emergency Numbers of DEOCs is 1077; if calling from outside the district, please add the STD Code

15. Keep the mobile numbers of your local panchayath or Local Self Government People's Representative

16. Give special care to old aged, bed ridden, people with illness, people with different abilities and children. If there are those with illness, bed ridden or people with different abilities in your house who needs special attention to evacuate, please inform the nearest officer of Social Justice Department.

17. Keep all eletcric and eletcronic gadgets at a height to avoid inundation

18. Animals can swim. So if you cannot secure your animal in times of floods, please let them loose. They will swim to saftey.

19. Park vehicles in a height such that they are not marooned.

20. Those living in flats shall ensure that their cars are not parked in low lying cellars.

21. Only those who aret rained in relief, response and rescue, when requested by District Administration, shall proceed to flood affected areas. Do not attempt to visit flood affected areas as tourists.

22. We shall overcome these difficult times if we act responsibly.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Alert Details, Sea, News, Idukki, Thrissur, palakkad, Rain, Warning, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?