ഒരുമിച്ചുനിന്ന് ഭീഷണിപ്പെടുത്തിയിട്ടൊന്നും കാര്യമില്ല; ബസ് ചാര്‍ജ് വര്‍ധിപ്പിക്കില്ല; 6 മാസം മുമ്പ് ചാര്‍ജ് വര്‍ധിപ്പിച്ചിട്ടും വീണ്ടും ഇക്കാര്യത്തില്‍ സമരം നടത്താനുള്ള സ്വകാര്യ ബസുടമകളുടെ തീരുമാനം അനുചിതം: ഗതാഗത മന്ത്രി
കോഴിക്കോട്: (www.kvartha.com 07.10.2018) ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങുന്ന സ്വകാര്യ ബസ് ഉടമകളുടെ തീരുമാനത്തിനെതിരെ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ രംഗത്ത്. ഒരുമിച്ചുനിന്ന് സമരം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിട്ടൊന്നും കാര്യമില്ലെന്നും ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആറ് മാസം മുമ്പ് ചാര്‍ജ് വര്‍ധിപ്പിച്ചിട്ടും വീണ്ടും വര്‍ധന ആവശ്യപ്പെട്ട് സമരം നടത്താനുള്ള സ്വകാര്യ ബസുടമകളുടെ തീരുമാനം അനുചിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആറ് മാസം മുമ്പാണ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. ഈ മേഖല നേരിടുന്ന പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കിയായിരുന്നു ഇത്. ഏകപക്ഷീയമായി സമരപ്രഖ്യാപനം നടത്തി സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുന്ന തീരുമാനം ബസ് ഉടമകള്‍ പുനപരിശോധിക്കണം. അനുകൂല നിലപാടുമായി പോകുന്ന ഒരു സര്‍ക്കാരിനോട് ഏകപക്ഷീയമായി ഒരു വിഭാഗത്തിന്റെ സമരപ്രഖ്യാപനം ശരിയായ തീരുമാനമല്ല. മന്ത്രി വ്യക്തമാക്കി.
മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ നവംബര്‍ ഒന്നു മുതല്‍ സര്‍വീസ് നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചത്. ഡീസല്‍ വിലവര്‍ധനവിനെ തുടര്‍ന്ന് ബസ്സ്ചാര്‍ജ് വര്‍ധിപ്പിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കണമെന്നുമാണ് പ്രധാന ആവശ്യം. ബസ്സ് ഓര്‍ണേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മറ്റിയാണ് സമരം പ്രഖ്യാപിച്ചത്.
Keywords: Kerala, Kozhikode, News, Minister, bus, Strike, Bus fare hike: Transport minister against private bus owners

Powered by Info News For You

Comments
Post a Comment