പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആറ്റില്‍ മരിച്ച സംഭവം; പ്രായപൂര്‍ത്തിയാകാത്ത 6 സുഹൃത്തുക്കള്‍ക്കെതിരെ കേസ്
ചാത്തന്നൂര്‍: (www.kvartha.com 13.10.2018) പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആറ്റില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ആറ് സുഹൃത്തുക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. കുമ്മല്ലൂര്‍ കട്ടച്ചല്‍ സുരേഷ് ഭവനില്‍ സുരേഷിന്റെ മകന്‍ അനീഷി (16)നെ ആണ് ഇത്തിക്കര ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അനീഷ് സുഹൃത്തുക്കള്‍ക്കൊപ്പം വ്യാഴാഴ്ച ഉച്ചയോടെയാണ് ഇത്തിക്കര ആറ്റിലെ വരിഞ്ഞം കടവിനു സമീപം എത്തിയത്. തുടര്‍ന്ന് കുളിക്കുന്നതിനിടെ അനീഷ് ആറ്റില്‍ വീണു. എന്നാല്‍ വിവരം പുറത്തുപറയാതെ കൂട്ടുകാര്‍ മടങ്ങി. അനീഷിനെ കാണാതായതിനെ തുടര്‍ന്നു വ്യാഴാഴ്ച രാത്രി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.
പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് വെള്ളിയാഴ്ച രാവിലെ സുഹൃത്തുക്കളെ ചോദ്യം ചെയ്തപ്പോഴാണു വിവരം പുറത്തറിയുന്നത്. ഇവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തുടര്‍ന്നു ആറ്റില്‍ നടത്തിയ തെരച്ചിലില്‍ വെള്ളിയാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തി. മാതാവ്: സുമ. സഹോദരന്‍: അജീഷ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Student's dead body found in river, Police, Case, Friends, Local-News, Dead Body, Student, Missing, Complaint, Parents, Kerala.

Powered by Info News For You

Comments
Post a Comment