പതിനാലുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; സി പി എം ബ്രാഞ്ച് അംഗം ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍

പറവൂര്‍ : (www.kvartha.com 31.10.2018) പതിനാലുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ സി പി എം ബ്രാഞ്ച് അംഗം ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍.

നീണ്ടൂര്‍ ആലുംപമ്പില്‍ അജയ് ജോയ് (19), വടക്കേക്കര അണ്ടിപ്പിള്ളിക്കാവ് നടുവിലപറമ്പില്‍ ശരണ്‍ജിത്ത് (21), പട്ടണം ആലുംപറമ്പില്‍ ആല്‍ബിന്‍ (24), പൂയപ്പിള്ളി മാണിയാലില്‍ വീട്ടില്‍ ഷെറിന്‍കുമാര്‍ (ബേബി -32), നീണ്ടൂര്‍ മഠത്തിപ്പറമ്പില്‍ അരുണ്‍പീറ്റര്‍ (21), ഏഴിക്കര കെടാമംഗലം കാഞ്ഞുതറവീട്ടില്‍ റോഹിത്ത് (21) എന്നിവരെയാണ് വടക്കേക്കര പോലീസ് അറസ്റ്റുചെയ്തത്. തുടര്‍ന്ന് സി.പി.എം ചിറ്റാറ്റുകര വെസ്റ്റ് ലോക്കല്‍ കമ്മിറ്റി പൂയപ്പിള്ളി ബ്രാഞ്ച് അംഗമായ ഷെറിന്‍കുമാറിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി.

 6 Arrested on charges of kidnapping and Molesting School Girl, Molestation, Crime, Criminal Case, Police, Arrested, Kerala

അജയ്‌ജോയും ശരണ്‍ജിത്തും പെണ്‍കുട്ടിയുടെ കാമുകന്‍മാരാണെന്നും മറ്റു പ്രതികള്‍ ഇരുവരുടെയും സുഹൃത്തുക്കളുമാണെന്ന് പോലീസ് പറഞ്ഞു. ഒമ്പതാം ക്ലാസുകാരിയെ കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. പെണ്‍കുട്ടിയുടെ സ്വര്‍ണമാല കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തായത്.

ശരണ്‍ജിത്തിന് കടം തീര്‍ക്കാന്‍ മാല നല്‍കിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പെണ്‍കുട്ടിയുടെ അമ്മയും സ്‌കൂള്‍ അധികൃതരും വടക്കേക്കര പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ പരിശോധനയിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Keywords: 6 Arrested on charges of kidnapping and Molesting School Girl, Molestation, Crime, Criminal Case, Police, Arrested, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?