കുട്ടികളെയും കൊണ്ട് സ്‌കൂളിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് 6 പേര്‍ക്ക് പരിക്ക്

കാസര്‍കോട്: (www.kasargodvartha.com 24.10.2018) കുട്ടികളെയും കൊണ്ട് സ്‌കൂളിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് ആറു പേര്‍ക്ക് പരിക്കേറ്റു. അടുക്കത്ത്ബയല്‍ ദേശീയപാതയില്‍ ബുധനാഴ്ച രാവിലെ 9.30 മണിയോടെയാണ് അപകടമുണ്ടായത്.

ഓട്ടോഡ്രൈവര്‍ റഊഫ് (33), അടുക്കത്ത്ബയല്‍ സ്‌കൂളിലെ എല്‍ കെ ജി വിദ്യാര്‍ത്ഥികളായ ഫാത്വിമ, ബൈജ, മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി അന്‍സിബ, അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്വിമത്ത് ഷംന, ആറാം ക്ലാസ് വിദ്യാര്‍ത്ഥി ഫാത്വിമത്ത് ആരിഫ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അര്‍ജാലില്‍ നിന്നും അടുക്കത്ത്ബയലിലെ സ്‌കൂളിലേക്ക് പോവുകയായിരുന്നു ഓട്ടോറിക്ഷ. ഇതിനിടെയാണ് മംഗളൂരുവില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കേരള കെ എസ് ആര്‍ ടി സി ബസിടിച്ചത്. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തെ തുടര്‍ന്ന് അല്‍പനേരം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Accident, Adkathbail, Injured, Students, hospital, KSRTC Bus hits Auto Rikshaw; 6 injured
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?