ഒപ്പം താമസിച്ചിരുന്ന സ്ത്രീകളുടെ നഗ്‌നദൃശ്യങ്ങള്‍ ഒളിക്യാമറയിലൂടെ പകര്‍ത്തി; ദുബൈയില്‍ പ്രവാസിക്ക് 6 മാസം ജയില്‍ശിക്ഷ

ദുബൈ: (www.kvartha.com 13.10.2018) ഒപ്പം താമസിച്ചിരുന്ന സ്ത്രീകളുടെ നഗ്‌നദൃശ്യങ്ങള്‍ ഒളിക്യാമറയിലൂടെ പകര്‍ത്തിയ കേസില്‍ പ്രവാസിക്ക് ആറു മാസം ജയില്‍ ശിക്ഷ. ദുബൈ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 41 കാരനായ ഏഷ്യന്‍ പൗരനാണ് പ്രതി.

യുവതിയുടെ സ്വകാര്യതയിലേക്കു കടന്നു കയറിയെന്നും സ്ത്രീകളോട് മോശമായി പെരുമാറിയെന്നുമാണു ഇയാള്‍ക്കെതിരെയുള്ള കേസ്. ശിക്ഷയ്ക്കു ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു. പ്രതി കുറ്റം സമ്മതിച്ചുവെന്നു പോലീസ് പറഞ്ഞു. ഉത്തരവിനെ ചോദ്യം ചെയ്ത് വേണമെങ്കില്‍ ഇയാള്‍ക്ക് അപ്പീല്‍ കോടതിയെ സമീപിക്കാം.

Clerk jailed for filming women flatmates photos in shower, Dubai, News, Court, Jail, Gulf, Women, World.

ഈ വര്‍ഷം ഓഗസ്റ്റില്‍ ഫിലിപ്പീന്‍ സ്വദേശിയായ യുവതി കുളിമുറിയില്‍ കയറിയപ്പോഴാണ് ഒളിക്യാമറ കണ്ടെത്തിയത്. ക്യാമറയില്‍ ലെന്‍സ് പോലെ എന്തോ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് മെമ്മറി കാര്‍ഡ് പരിശോധിച്ചപ്പോള്‍ തന്റേത് ഉള്‍പ്പെടെയുള്ള നിരവധി സ്ത്രീകളുടെ നഗ്‌നദൃശ്യങ്ങള്‍ അതില്‍ കാണാന്‍ കഴിഞ്ഞു. തുടര്‍ന്ന് മറ്റൊരു യുവതിയോട് കാര്യങ്ങള്‍ പറയുകയും അവര്‍ നടത്തിയ പരിശോധനയില്‍ നൂറോളം വിഡിയോകളും ചിത്രങ്ങളും കണ്ടെത്തുകയുമായിരുന്നു.

ഈ സമയം ഉറങ്ങുകയായിരുന്ന പ്രതി ഉറക്കമുണര്‍ന്നപ്പോള്‍ ക്യാമറ കണ്ടെത്തിയ വിവരം മനസിലാക്കി, അതു പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു. എന്നാല്‍, അവര്‍ കൊടുക്കാതെ വന്നതോടെ മാപ്പ് അപേക്ഷിക്കുകയും ഇനി ഇത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. ഇതോടെ സ്ത്രീകള്‍ അയാളെ വെറുതെ വിട്ടു. മറ്റാരുടെയും ദൃശ്യങ്ങള്‍ ഇല്ലെന്ന് ഇയാള്‍ ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍, മറ്റൊരു സ്ത്രീ മെമ്മറി കാര്‍ഡ് ലാപ്‌ടോപ്പില്‍ ഇട്ടു പരിശോധിച്ചപ്പോള്‍ നൂറുകണക്കിന് വിഡിയോകളും ചിത്രങ്ങളും കണ്ടെത്തുകയായിരുന്നു. ഒപ്പം താമസിച്ചിരുന്ന എല്ലാവരുടെയും നഗ്‌ന ദൃശ്യങ്ങള്‍ അതിലുണ്ടായിരുന്നു. ഇതിന് പുറമേ മാസങ്ങള്‍ക്ക് മുന്‍പ് ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മറ്റൊരു സ്ത്രീയുടെ ദൃശ്യങ്ങളും കാര്‍ഡില്‍ കണ്ടതോടെ ഇവര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

പോലീസ് ചോദ്യം ചെയ്തപ്പോഴാണു കഴിഞ്ഞ ഡിസംബറില്‍ തന്നെ ക്യാമറ സ്ഥാപിച്ചിരുന്നുവെന്ന കാര്യം ഇയാള്‍ വെളിപ്പെടുത്തിയത്. വീട്ടിലുണ്ടായിരുന്ന എല്ലാവരുടെയും നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും അതില്‍ തനിക്ക് ഇഷ്ടമുള്ളവ എഡിറ്റ് ചെയ്തു സൂക്ഷിച്ചിട്ടുണ്ടെന്നും പ്രതി പോലീസിനോടു പറഞ്ഞിരുന്നു.

പോര്‍ട്ടബിള്‍ ചാര്‍ജറും മെമ്മറി കാര്‍ഡും അടക്കമുള്ള ഉപകരണങ്ങള്‍ കുളിമുറിയുടെ സീലിങില്‍ ഒളിപ്പിച്ച് വച്ചായിരുന്നു ദൃശ്യങ്ങള്‍ പകര്‍ത്തിയത്. രണ്ടു കിടപ്പുമുറികളുള്ള ഫ് ളാറ്റിലായിരുന്നു ഇവരുടെ താമസം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Clerk jailed for filming women flatmates photos in shower, Dubai, News, Court, Jail, Gulf, Women, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?