'ദേശാടനക്കിളി'യായ കിറ്റ്‌സ് ഡയറക്ടറുടെ ക്രമക്കേട് റിപ്പോര്‍ട്ട് എവിടെ? കോടിക്കണക്കിന് രൂപ അഴിമതി നടത്തിയതിന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസിലെ പ്രതി ഇപ്പോഴും അതേ പദവിയില്‍; യോഗ്യത ഇല്ലാതെ തുടരുന്നത് തുടര്‍ച്ചയായ 6 വര്‍ഷം
തിരുവനന്തപുരം: (www.kvartha.com 10.10.2018) കോടിക്കണക്കിന് രൂപ അഴിമതി നടത്തിയ സംഭവത്തില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസിലെ പ്രതി ഇപ്പോഴും അതേ പദവിയില്‍. യോഗ്യത ഇല്ലാതെ പദവില്‍ തുരുന്നത് തുടര്‍ച്ചയായ ആറ് വര്‍ഷം. മുന്നേമുക്കാല്‍ കോടി രൂപയുടെ അഴിമതി നടത്തിയെന്ന് കാട്ടി ടൂറിസം വകുപ്പിന് കീഴിലുള്ള കിറ്റ്‌സിലെ ഡയറക്ടറും ഭര്‍ത്താവും ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിട്ടും ഇവരെ തല്‍സ്ഥാനത്ത് നിന്നും മാറ്റാതെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതായി ആക്ഷേപമുണ്ട്.
ഇവരെ ഡിസംബര്‍ 12ന് കോടതിയില്‍ ഹാജരാകാന്‍ ഉത്തരവിട്ടിട്ടും ഇതുവരെ സര്‍ക്കാര്‍ തല്‍സ്ഥാനത്ത് നിന്നും മാറ്റാനുള്ള നടപടി സ്വീകരിച്ചിട്ടില്ല. ഇവരുടെ സ്വാധീനം ഉപയോഗിച്ച് പ്രോസിക്യൂഷന്‍ നടപടിയുടെ ഇത്തരവ് വിജലന്‍സ് വെബ്‌സൈറ്റില്‍ നിന്നും വരെ മാറ്റിച്ചു. സര്‍ക്കാര്‍ വാദിയായ കേസില്‍ കുറ്റപത്രം നല്‍കിയവരെ തല്‍സ്ഥാനത്ത് തുടരാന്‍ പാടില്ലെന്ന നിയമം നിലവിലുള്ള സാഹചര്യത്തിലാണിത്.
കെഎസ്ടിസിയിലെ ഒരു സാധാ ജീവനക്കാരിയായ ഇവര്‍ക്ക് കിറ്റ്‌സ് ഡയറക്ടറാനുള്ള യോഗ്യത ഇല്ലാതെയാണ് ഈ സ്ഥാനത്ത് നിയമിച്ചിരിക്കുന്നത്. അതിനാല്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ ഇവരുടെ ഡെപ്യൂട്ടേഷന്‍ പുതിക്കിയിട്ടില്ല. അത് ചൂണ്ടിക്കാട്ടി ഈ വര്‍ഷം അവര്‍ ഡെപ്യൂട്ടേഷന് ശ്രമിച്ചപ്പോള്‍ സെക്രട്ടറിയേറ്റിലെ നിയമ വകുപ്പ്, ടൂറിസം വകുപ്പ് എന്നിവിടങ്ങളില്‍ ഇവരുടെ അപേക്ഷ നിരസിക്കുകയായിരുന്നു. വിജിലന്‍സ് കേസിലെ പ്രതിയായ ഇവര്‍ക്ക് വിജിലന്‍സ് ക്ലിയറന്‍സ് വേണമെന്നും, കെടിഡിസിയിലെ ലോ ലെവല്‍ ഓഫീസറായ ഇവര്‍ക്ക് കിറ്റ്‌സ് ഡയറക്ടറാകാനുള്ള യോഗ്യത ഇല്ലെന്നും ഈ വകുപ്പുകള്‍ ഫയലില്‍ കുറിച്ചു.
ഒരു ലക്ഷത്തിലേറെ രൂപ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കത്തക്ക യോഗ്യത ഇവര്‍ക്ക് ഇല്ലെന്നും വകുപ്പ് കണ്ടെത്തിയിരുന്നു. വകുപ്പ് തള്ളിയതിനാല്‍ ഡെപ്യൂട്ടേഷന്റെ കാര്യത്തില്‍ മന്ത്രിസഭക്ക് മാത്രമേ തീരുമാനമെടുക്കാനാകൂ. വിജിലന്‍സ് ക്ലിയറന്‍സ് ഇല്ലാത്തതിനാല്‍ ഫയല്‍ തട്ടി കളിച്ച് കാലാവധി നീട്ടാനുള്ള ശ്രമമാണ് ഇപ്പോള്‍ അണിയറയില്‍ നടക്കുന്നത്.
കഴിഞ്ഞ സെപ്തംബര്‍ മാസത്തിലെ ശമ്പളം കിറ്റ്‌സ് ജീവനക്കാര്‍ക്ക് മാസം ആദ്യം ലഭിച്ചില്ല. സര്‍ക്കാര്‍ ഫണ്ടിലെ ധൂര്‍ത്ത് കാരണം ഈ വര്‍ഷം അനുവധിച്ച തുക തീര്‍ന്നതിനെ തുടര്‍ന്നാണ് ശമ്പളം വൈകിയത്. തുടര്‍ന്ന് ജീവനക്കാര്‍ പ്രതിഷേധിച്ചപ്പോള്‍ കഴിഞ്ഞ എട്ടിന് ശമ്പളം നല്‍കുകയായിരുന്നു. രണ്ട് കോടി രൂപ ഫീസായും നിരവധി പ്രോജക്ടുകളില്‍ നിന്നും കോടികള്‍ ലഭിക്കുന്ന സ്ഥാനത്തില്‍ എഴുപതോളം ആളുകളെ അനധികൃതമായി തിരികി കയറ്റി സ്ഥിരം ജീവനക്കാരുടെ ഭാവി തകര്‍ക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ കിറ്റ്‌സില്‍ നടന്നു വരുന്നത്.
ഇതിനോടകം ഇവര്‍ 18 ഓളം വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുമുണ്ട്. ചൈന, ജപ്പാന്‍, ഇംഗ്ലണ്ട് ഉള്‍പ്പെടെ പല വിദേശ രാജ്യത്തും ഇവര്‍ അനധികൃതമായി സന്ദര്‍ശനം നടത്തിയതും ധൂര്‍ത്തിന്റെ ഭാഗമായാണ്. കേരളത്തില്‍ കേവലം 100ല്‍ താഴെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ടൂറിസം ഡയറക്ടറോ, സെക്രട്ടറിയോ പോകേണ്ട പരിപാടികളില്‍ അവരെ വെട്ടിയാണ് വിദേശ രാജ്യങ്ങളില്‍ പോയിക്കൊണ്ടിരിക്കുന്നത്.
ഈ മാസം എട്ടിന് മാത്രം ശമ്പളം കൊടുത്ത സ്ഥാപന മേധാവി ജര്‍മ്മനിക്ക് പോകാന്‍ സര്‍ക്കാരിന് അനുമതി നല്‍കി കാത്തുനില്‍ക്കുകയാണ്. വെള്ളപ്പൊക്ക ദുരിതത്തില്‍ മന്ത്രി പോലും വിദേശ യാത്രകള്‍ കുറക്കുമ്പോഴാണ് വീണ്ടും പുതിയ അഴിമതിക്കായി ശ്രമം നടത്തുന്നത്.
ഡെപ്യൂട്ടേഷന്‍ വേണ്ട, മന്ത്രിസഭാ അനുമതി തേടാതെ ഇപ്പോഴും സെക്രട്ടറേയറ്റിന്റെ മൂക്കിന് താഴെ ഇവര്‍ ഇപ്പോഴും തുടരുന്നു. അടിക്കടി ശമ്പളം വര്‍ധിപ്പിച്ചും വാങ്ങുന്നു. ഡെപ്യൂട്ടേഷന്‍ പുതുക്കാത്തതിനാല്‍ ഇവരുടെ മാതൃവകുപ്പായ കെടിഡിസി രണ്ട് ഇന്‍ക്രിമെന്റ് തടഞ്ഞിട്ടുമുണ്ട്. അങ്ങനെയുള്ള ആള്‍ ആറാം വര്‍ഷവും കിറ്റ്‌സ് ഡയക്ടറായി തുടരുന്നു. അതിന് പുറമെ ഡെപ്യൂട്ടേഷന്‍ പുതുക്കാന്‍ കഴിയില്ലെന്ന് വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിട്ടും ഫയല്‍ മന്ത്രിസഭക്ക് വിടാതെ പൂഴ്ത്തി എന്നാണ് ആരോപണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: KITS, Kerala Institute of Tourism and Travel Studies, Trivandrum, Kerala, Trivandrum, News, Where is probe report against KITS Director.

Powered by Info News For You

Comments
Post a Comment