കോലം കത്തിയെരിഞ്ഞു മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ അത് കെട്ടിയാടിയ രാവണനെയും ട്രെയിന്‍ ചതച്ചരച്ചു; ദസറാ ദുരന്തത്തില്‍ പൊലിഞ്ഞ 61 പേരില്‍ അഭിനയിച്ചയാളും ; ഭാര്യയും അമ്മയും 8മാസം പ്രായമുള്ള കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു

അമൃത്സര്‍: (www.kvartha.com 20.10.2018) തന്റെ കോലം കത്തിയെരിഞ്ഞ് മിനിറ്റുകള്‍ കഴിയും മുമ്പ് തന്നെ അയാളുടെ മീതേ കൂടി അതിവേഗത്തില്‍ പാഞ്ഞെത്തിയ ട്രെയിന്‍ കയറിയിറങ്ങി. വെള്ളിയാഴ്ച പഞ്ചാബില്‍ ഉണ്ടായ ട്രെയിന്‍ ദുരന്തത്തിന് തൊട്ടുമുമ്പാണ് ദല്‍ബീര്‍ സിംഗ് ദസറാ ആഘോഷത്തില്‍ നടന്ന രാംലീലയില്‍ അസുരരാജാവായ രാവണനായി വേഷമിട്ട് അരങ്ങുതകര്‍ത്തത്. നാടകത്തിനൊടുവില്‍ കോലം കത്തുന്നതിനിടയില്‍ അമൃത്സര്‍ എക്‌സ്പ്രസ് പാഞ്ചുകയറിപ്പോയ 61 പേരില്‍ ഒരാളാവുകയും ചെയ്തു ദല്‍ബീര്‍. 72 ഓളം പേര്‍ക്ക് പരിക്കേറ്റു.

ആഘോഷങ്ങള്‍ക്കിടയില്‍ വളരെ പെട്ടെന്നാണ് എല്ലാം തകര്‍ന്നടിഞ്ഞത്. ഒരു നിമിഷം കൊണ്ട് സ്ഥലത്ത് കൂട്ടനിലവിളി ഉയര്‍ന്നു. അത് ഒരു ശവപ്പറമ്പാവുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ദുരന്തത്തില്‍ പൊലിഞ്ഞുപോയി. ട്രെയിനിനടിയില്‍പെട്ടവരുടെ ചതഞ്ഞരഞ്ഞ മൃതദേഹങ്ങള്‍ ഒരു നൊമ്പര കാഴ്ചതന്നെയാണ്.

Ramlila Actor Dies in Amritsar Train Tragedy, Mother Says This Was the First Year He Played Ravana, Train, Train Accident, Killed, Injured, hospital, Treatment, National

ഇത്തരമൊരു പരിപാടി നടക്കുന്നുണ്ടെന്ന വിവരം അറിയുമ്പോള്‍ അതുവഴി കടന്നുപോകുന്ന ട്രെയിന്‍ നിയന്ത്രണം പാലിക്കേണ്ടത് അത്യാവശ്യമാണ്. എന്നിരുന്നാലും ഇത്ര വലിയ ദുരന്തം നടന്നതിന്റെ പശ്ചാത്തലത്തില്‍ ട്രെയില്‍ ഡ്രൈവര്‍, റെയില്‍വേ ഉദ്യോഗസ്ഥര്‍, പ്രാദേശിക അധികാരികള്‍ എന്നിവര്‍ക്കെതിരെ സംഭവത്തില്‍ അന്വേഷണം നടക്കുമെന്ന് പോലീസ് അറിയിച്ചു.

ശനിയാഴ്ച രാവിലെ നിരവധി ആളുകളാണ് സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയത്. അപകട സ്ഥലത്തെത്തിയ അവരുടെ നിലവിളികള്‍ കൂടിനിന്നവരിലും വേദന ഉളവാക്കി. ആളുകളെ സംഭവസ്ഥലത്തുനിന്നും മാറ്റാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ വളരെയധികം പ്രയാസപ്പെട്ടു.

അമൃത്സറിലെ ദോബി ഘട്ടിനടുത്ത് ജോറാ ഫാട്ടെക്കില്‍ നടന്ന ദുരന്തത്തില്‍ ദല്‍ബീറിന്റെ മാതാവ്, ഭാര്യ, എട്ടുമാസം പ്രായമുള്ള മകന്‍ എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 700 പേരാണ് ദസറാ ആഘോഷത്തില്‍ രാവണന്റെ പടുകൂറ്റന്‍ കോലം കത്തുന്നത് കാണാനായി എത്തിയിരുന്നത്. കേവലം 200 മീറ്റര്‍ മാത്രം അകലത്തിലുള്ള ട്രാക്കില്‍ നിന്നുകൊണ്ടായിരുന്നു കൂടുതല്‍ പേരും രാമലീല കണ്ടത്. കോലം കത്തിത്തുടങ്ങിയപ്പോള്‍ കാതടപ്പിക്കുന്ന പടക്കങ്ങളുടെ ശബ്ദങ്ങള്‍ക്കിടയില്‍ ട്രെയിന്‍ പാഞ്ഞു വരുന്ന ശബ്ദം ആരും കേട്ടില്ല.

പാളത്തില്‍ നിന്നിരുന്ന കാഴ്ചക്കാര്‍ ട്രെയിന്‍ ഇടിച്ചു കയറുമ്പോള്‍ രാവണന്‍ കത്തിയെരിയുന്നത് മൊബൈലില്‍ പകര്‍ത്തുകയും അതിന് നേര്‍ക്ക് നിന്നുകൊണ്ട് സെല്‍ഫിയെടുക്കുന്നതുമായ തിരക്കിലായിരുന്നു. വൈകിട്ട് ഏഴു മണിയോടെ ഹോഷിയാര്‍പൂരില്‍ നിന്നും അമൃത്സറിലേക്ക് പോകുകയായിരുന്ന ജലന്ധര്‍ അമൃത്സര്‍ ഡിഎംയു പാസഞ്ചര്‍ ട്രെയിന്‍ 10-15 സെക്കന്‍ഡു കൊണ്ട് എല്ലാം ചതച്ചരച്ച് കടന്നുപോയി.

അല്‍പ്പം മുമ്പ് വരെ രാവണ വേഷത്തില്‍ നിന്ന ദല്‍ബീറും ഇരകളില്‍ ഒരാളായി. വിധവയായി പോയ മരുമകള്‍ക്കും എട്ടു മാസം മാത്രം പ്രായമുള്ള മകനും ജീവിക്കാനായി സര്‍ക്കാര്‍ ജോലി നല്‍കണം എന്നാണ് ദല്‍ബീറിന്റെ മാതാവ് സ്വരണ്‍ കൗര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാവര്‍ഷവും ദല്‍ബീര്‍ സിംഗ് രാമലീലയില്‍ അഭിനയിക്കാറുണ്ട്. രാമന്റേയും ലക്ഷ്മണന്റേയും ഹനുമാന്റേയും വേഷത്തിലാണ് ദല്‍ബീര്‍ എത്തിയിരുന്നത്. എന്നാല്‍ ഇത്തവണ ആദ്യമായാണ് രാവണന്റെ വേഷം കെട്ടുന്നതെന്നും മാതാവ് പറയുന്നു. തന്റെ മകന് നീതി കിട്ടണം എന്നും ദല്‍ബീറിന്റെ മാതാവ് പറയുന്നു.

പരിപാടിയിലെ മുഖ്യാതിഥി മന്ത്രിയായ നവജോത് സിംഗ് സിദ്ധുവിന്റെ ഭാര്യയും മുന്‍ എംഎല്‍എയുമായ നവജോത് കൗര്‍ ആയിരുന്നു. എന്നാല്‍ ഇവര്‍ എത്താന്‍ താമസിച്ചതാണ് ദുരന്തത്തിന് കാരണമെന്നും ഇതുകാരണം കോലം കത്തിക്കല്‍ ഒന്നര മണിക്കൂര്‍ വൈകിയെന്നുമാണ് ഒരു വിഭാഗം ആള്‍ക്കാരുടെ ആരോപണം.

സംഭവത്തില്‍ നടുക്കവും ദു:ഖവും പ്രകടിപ്പിച്ച സംസ്ഥാനസര്‍ക്കാര്‍ എല്ലാ സ്‌കൂളുകള്‍ക്കും ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ramlila Actor Dies in Amritsar Train Tragedy, Mother Says This Was the First Year He Played Ravana, Train, Train Accident, Killed, Injured, hospital, Treatment, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?