കേരളത്തിന് കൈത്താങ്ങാകാന്‍ ബോളിവുഡ് സുന്ദരി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്; ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്ത്യ 6,000 വീടുകള്‍ നിര്‍മ്മിക്കും
മുംബൈ: (www.kvartha.com 04.10.2018) കേരളത്തിന് കൈത്താങ്ങാകാന്‍ ബോളിവുഡ് സുന്ദരി ജാക്വിലിന്‍ ഫെര്‍ണാണ്ടസും രംഗത്ത്. താരം ഭാഗമായ ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്ത്യ എന്ന സംഘടന 6,000 വീടുകള്‍ നിര്‍മ്മിച്ചുനല്‍കും. പ്രളയദുരന്തത്തില്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്ന വീടുകളാണ് ജാക്വിലിന്‍ ഭാഗമായ എന്‍ജിഒയുടെ നേതൃത്വത്തില്‍ പുനര്‍നിര്‍മിക്കുന്നത്.
പ്രളയദുരന്തം തകര്‍ത്തെറിഞ്ഞ കേരളത്തിലെ ജനങ്ങള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ സഹായം ആവശ്യമാണെന്നും ജോലിക്കായും വൊളന്റിയര്‍മാരായും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരണമെന്നും താരം ആരാധകരോട് അഭ്യര്‍ത്ഥിച്ചു. സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 93,889 കുടുംബങ്ങള്‍ക്ക് അടിയന്തരമായി ആവശ്യമുള്ള സാധനങ്ങള്‍ സംഘടന ലഭ്യമാക്കിയിരുന്നു. രണ്ടാം ഘട്ടത്തിലാണ് തകര്‍ന്ന വീടുകള്‍ നന്നാക്കുന്നതിനും പുതിയത് നിര്‍മിക്കുന്നതിനുമുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 6,000 കുടുംബങ്ങള്‍ക്കാണ് ഇപ്പോള്‍ വീടുനിര്‍മിച്ച് നല്‍കുന്നത്.
ശ്രീലങ്കന്‍ സ്വദേശിയായ ജാക്വിലിന്‍ 2006 ലെ മിസ് യൂണിവേഴ്‌സ് ശ്രീലങ്കയായിരുന്നു. 2009 ല്‍ 'അലാദ്ദീന്‍' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ ചുവടുറപ്പിച്ചത്.
Keywords: Kerala, India, National, , Mumbai, Actress, Flood, House, Actor Jacqueline partners with NGO to rebuild flood-hit homes in Kerala

Powered by Info News For You

Comments
Post a Comment