സംസ്ഥാനത്തെ ഡിവൈഎസ്പിമാര്‍ക്ക് പുതിയ വാഹനം; 60 ടാറ്റാ സുമോകള്‍ ഫ് ളാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: (www.kvartha.com 03.10.2018) സംസ്ഥാനത്തെ ഡിവൈഎസ്പിമാര്‍ക്ക് ഇനി പുതിയ വാഹനങ്ങളില്‍ പറക്കാം. 60 ടാറ്റാ സുമോകള്‍ മുഖ്യമന്ത്രി ഫ് ളാഗ് ഓഫ് ചെയ്തു. ആധുനിക കാലത്ത് പോലീസിന് വളരെ വേഗതയിലുള്ള കൃത്യനിര്‍വഹണത്തിന് മറ്റു സൗകര്യങ്ങള്‍ക്കു പുറമേ വാഹന സൗകര്യവും അത്യന്താപേക്ഷിതമാണെന്ന് തിരുവനന്തപുരം എസ്എപി പരേഡ് ഗ്രൗണ്ടില്‍ വാഹനങ്ങള്‍ ഫ് ളാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

150 ബൊലേറോ വാഹനങ്ങള്‍ ഇതിനകം വകുപ്പിലക്കായി വാങ്ങിയിട്ടുണ്ട്. ഇവ പോലീസ് സ്‌റ്റേഷനുകള്‍ക്കു വേണ്ടിയാണ് വാങ്ങിയത്. മലയോര മേഖലയിലെ പോലീസ് സ്‌റ്റേഷനുകള്‍ക്കു വേണ്ടി 20 ഫോര്‍ വീല്‍ ഡ്രൈവ് വാഹനങ്ങളും കണ്‍ട്രോള്‍ റൂമുകള്‍ക്കായി 75 എണ്ണവും വാങ്ങിയിട്ടുണ്ട്. പഴയ വാഹനങ്ങള്‍ക്കുള്ള അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.


Keywords: Kerala, Thiruvananthapuram, News, Police, Car, Pinarayi vijayan, 60 Tata Sumo vehicles flagged off for DYSPs 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?