ഇരുനിലവീട്ടില്‍ പെണ്‍വാണിഭം നടത്തിയ കേസിലെ 6 സ്ത്രീകളടക്കം 9 പ്രതികള്‍ റിമാന്‍ഡില്‍

തിരുവനന്തപുരം: (www.kasargodvartha.com 02.10.2018) ഇരുനിലവീട്ടില്‍ പെണ്‍വാണിഭം നടത്തിയതിന് അറസ്റ്റിലായ ആറ് സ്ത്രീകളടക്കം ഒമ്പത് പ്രതികളെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് പട്ടം ചാലക്കുഴി ഭാഗത്ത് കുടുംബമായി ജീവിക്കുന്നെന്ന വ്യാജേന പെണ്‍വാണിഭം നടത്തി വന്നിരുന്ന സംഘത്തെ മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്.

ഓണ്‍ലൈന്‍ സൈറ്റിലൂടെ ഇരകളെ ആകര്‍ഷിച്ചായിരുന്നു പെണ്‍വാണിഭം. ഇവരുടെ കൈയില്‍ നിന്നും 40,000 രൂപ പിടികൂടിയിരുന്നു. സംഘത്തിനൊപ്പം പിടികൂടിയ മൂന്ന് സ്ത്രീകളെ പൂജപ്പുരയിലെ മഹിള കേന്ദ്രത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട്. കേസിലെ പ്രധാനപ്രതിയായ നബീസയുടെ പക്കല്‍ നിന്നും കണ്ടെടുത്ത ഡയറിയില്‍ നിന്നും നിരവധി ഫോണ്‍ നമ്പറുകളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്.

സംഘം ഉപയോഗിച്ചിരുന്ന ഓണ്‍ലൈന്‍ സൈറ്റ് നിരീക്ഷണത്തിലാണെന്നും ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് ജില്ലയ്ക്ക് പുറത്തുള്ള ഇവരുടെ ബന്ധങ്ങളെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും മെഡിക്കല്‍ കോളജ് പോലീസ് അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, news, Top-Headlines, Remand, case, accused, Molestation, 9 accused remanded for molestation case 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?