റോഡിന് നടുവില്‍ ബൈക്ക് പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്ത കാര്‍ യാത്രക്കാരെയും ബഹളം കേട്ടെത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെയും ആക്രമിച്ചു; 5 പേര്‍ ആശുപത്രിയില്‍

മേല്‍പ്പറമ്പ്: (www.kasargodvartha.com 09.10.2018) റോഡിന് നടുവില്‍ ബൈക്ക് പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്ത കാര്‍ യാത്രക്കാരെയും ബഹളം കേട്ടെത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെയും ആക്രമിച്ചു. ആക്രമത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മാധ്യമം പത്രത്തിന്റെ ഉദുമ ഏജന്റ് മേല്‍പ്പറമ്പ് കുന്നരിയത്ത് മൊട്ടയിലെ സക്കറിയയുടെ മകന്‍ ഫിറോസ് (27), മുഹമ്മദിന്റ മകന്‍ എം മൊയ്തീന്‍ നാസര്‍ (23), ഫിറോസിന്റെ ഭാര്യ ഖമറുന്നീസ (24), ഉമ്മ ഹാജറ (48), അയല്‍വാസി കെ ഹബീബ് റഹ് മാന്‍ (23) എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ഫിറോസും സുഹൃത്ത് മൊയ്തീന്‍ നാസറും വീട്ടിലേക്ക് മത്സ്യം വാങ്ങി വീട്ടില്‍ കൊണ്ടു കൊടുക്കാന്‍ കാറില്‍ വരുമ്പോഴാണ് വീടിനടുത്ത് റോഡില്‍ ബൈക്ക് പാര്‍ക്ക് ചെയ്തതായി കണ്ടത്. ഇത് മാറ്റണമെന്ന് ആവശ്യപ്പെട്ട് കാറില്‍ നിന്നിറങ്ങുന്നതിനിടയില്‍ ഫിറോസിനെ ഇഷ്ടിക കൊണ്ട് മൂക്കിനിടിച്ച് മൂക്കിന്റെ പാലം തകര്‍ന്നു. തടയാന്‍ ശ്രമിച്ചപ്പോഴാണ് മറ്റുള്ളവരെയും അക്രമിച്ചത്. പത്തോളം ബൈക്കില്‍ എത്തിയവരാണ് അക്രമത്തിന്നു് പിന്നിലെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു. ഫീറോസിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

Kerala, Melparamba, news, kasaragod, Road, Bike, Assault, Attack, Injured, hospital, Assaulted; 5 hospitalized

Keywords: Kerala, Melparamba, news, kasaragod, Road, Bike, Assault, Attack, Injured, hospital, Assaulted; 5 hospitalized  



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?