5 മാസം മുമ്പ് വിവാഹിതയായ യുവതിയെ കാണാതായതായി പരാതി

കാഞ്ഞങ്ങാട്: (www.kasargodvartha.com 03.10.2018) അഞ്ചു മാസം മുമ്പ് വിവാഹിതയായ യുവതിയെ കാണാതായതായി പരാതി. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ അസ്‌ക്കറിന്റെ ഭാര്യ സെയ്ദ (19)യെയാണ് കാണാതായത്. 26 മുതല്‍ സെയ്ദയെ കാണാനില്ലെന്ന് ഭര്‍ത്താവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഭര്‍ത്താവ് ജോലി സ്ഥലമായ കോഴിക്കോട്ടേക്ക് പോയതിനാല്‍ ഇഖ്ബാല്‍ ജംഗ്ഷനിലുള്ള സ്വന്തം വീട്ടിലായിരുന്നു സെയ്ദ താമസിച്ചിരുന്നത്. ഇനിടെ വെച്ചാണ് യുവതിയെ കാണാതായതെന്നും മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണെന്നും പരാതിയില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, complaint, Top-Headlines, Youth, Woman, Missing, Padannakad, 19 year old house wife goes missing
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?