അടുക്കത്ത്ബയലില്‍ കെ എസ് ആര്‍ ടി സി ബസ് ഓട്ടോറിക്ഷയിലിടിച്ച് 5 സ്‌കൂള്‍കുട്ടികള്‍ക്ക് പരിക്ക്
കാസര്‍കോട്: ബുധനാഴ്ച രാവിലെ 9.30 മണിയോടെ കുട്ടികളെയും കൊണ്ട് സ്‌കൂളിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് 5 പേര്‍ക്ക് പരിക്കേറ്റു. അടുക്കത്ത്ബയല്‍ ദേശീയപാതയിലാണ് അപകടമുണ്ടായത്.
അടുക്കത്ത്ബയല്‍ സ്‌കൂളിലെ എല്‍ കെ ജി വിദ്യാര്‍ത്ഥികളായ അടുക്കത്ത്ബയലിലെ അബ്ദുല്‍ റഊഫിന്റെ എ അര്‍ ഫാത്വിമ, ചാക്കിയിലെ മുഹമ്മദ് അഷ്റഫിന്റെ മകള്‍ എ ആയിശ ബൈജ, ചൗക്കി ബദര്‍നഗറിലെ അഷ്റഫിന്റെ മകള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി അലിമത്ത് അന്‍സിബ, നെല്ലിക്കുന്നിലെ മുനീറിന്റെ മകള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷംന ഷെറിന്‍, ചാൗക്കി അര്‍ജാലിലെ അബ്ദുല്ലകുഞ്ഞിയുടെ മകള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥി എ ഫാത്വിമത്ത് ആരിഫ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അര്‍ജാലില്‍ നിന്നും അടുക്കത്ത്ബയലിലെ സ്‌കൂളിലേക്ക് പോവുകയായിരുന്നു ഓട്ടോറിക്ഷ. ഇതിനിടെയാണ് മംഗളൂരുവില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കേരള കെ എസ് ആര്‍ ടി സി ബസിടിച്ചത്. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തെ തുടര്‍ന്ന് അല്‍പനേരം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.
Powered by Info News For You

Comments
Post a Comment