നിയന്ത്രണംവിട്ട് ലോറി കാട്ടിലേക്ക് മറിഞ്ഞ് 5 മരണം

പാലക്കാട്: (www.kasargodvartha.com 12.10.2018) നിയന്ത്രണംവിട്ട് ലോറി കാട്ടിലേക്ക് മറിഞ്ഞ് അഞ്ചു പേര്‍ മരണപ്പെട്ടു. വാല്‍പ്പാറ പൂനാച്ചി ആദിവാസി കോളനിക്കു സമീപം കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. കാടമ്പാറ ഡാമിനു സമീപം മാവടപ്പ് ആദിവാസി കോളനി നിവാസികളായ സെല്‍വി (40), വെള്ളയന്‍ (45), രാമന്‍ (45), തെന്നാസി (34), മലയപ്പന്‍ (40) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവര്‍ കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആദിവാസി കോളനിയിലേക്ക് ഭക്ഷ്യസാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പെട്ടത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Top-Headlines, Death, Accidental-Death, 5 died in Lorry accident
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?