നോക്കിയയുടെ ബനാന ഫോണ്‍ വിപണിയില്‍; വില 5999

കൊച്ചി: (www.kvartha.com 25.10.2018) നോക്കിയയുടെ ബനാന ഫോണ്‍ വിപണിയില്‍. വാഴപ്പഴത്തിന്റെ നിറവും ചരിഞ്ഞ അരികുമാണ് ഫോണിന്റെ പ്രത്യകത. 4ജി സംവിധാനമുള്ള ഫോണില്‍ 2മെഗാപിക്‌സല്‍ ക്യാമറയാണുള്ളത്. വൈഫൈ ഹോട്ട്‌സ്‌പോട്ട് സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2.45 ഇഞ്ച് ഡിസ്‌പ്ലേയ്ക്ക് 240ഃ320 പിക്‌സല്‍ ശേഷിയാണുള്ളത്. 1500എം.എ.എച്ച് ബാറ്ററിയും ഫോണിനുണ്ട്. ജിയോ ഫോണുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കായി എന്ന ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ബനാനാ ഫോണിനും ഉള്ളത്.

512 റാമും 4 ജി ബി സംഭരണശേഷിയുള്ള ഫോണില്‍ 1.1 ജിഗാഹെഡ്‌സ് ഡ്യുവല്‍ കോര്‍ പ്രോസസറാണുള്ളത്. റിലയന്‍സുമായി ചേര്‍ന്ന് 544 ജി.ബി 4 ജി ഡാറ്റാ ഓഫറും നല്‍കുന്നുണ്ട്. VoLTE സംവിധാനവും, ബ്ലൂ ടൂത്ത് 4.1, എഫ്.എം റേഡിയോ, 3.5 എം.എം ഹെഡ്‌ഫോണ്‍ ജാക്ക്, മൈക്രോ യു.എസ്.ബി പോര്‍ട്ട് എന്നിവയും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Nokia 8110 4G 'Banana Phone' Goes on Sale in India for First Time Today: Price, Specifications, Kochi, News, Business, Technology, Reliance, Jio, Kerala.

ഫോണുകള്‍ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയും നോക്കിയ സ്‌റ്റോറുകള്‍ വഴിയും ലഭ്യമാണ്. നോക്കിയയുടെ ബനാനാ ഫോണിന് വിപണിയില്‍ 5999/ രൂപയാണ് വില.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Nokia 8110 4G 'Banana Phone' Goes on Sale in India for First Time Today: Price, Specifications, Kochi, News, Business, Technology, Reliance, Jio, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?