നടപ്പന്തലില്‍ എത്തിയ സ്ത്രീക്കെതിരെ പ്രതിഷേധം; യുവതിയാണെന്ന് ഭക്തര്‍, തനിക്ക് 52 വയസുണ്ടെന്ന് സ്ത്രീ; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

പമ്പ: (www.kvartha.com 20.10.2018) ആക്ടിവിസ്റ്റുകളായ കൂടുതല്‍ യുവതികള്‍ ശബരിമല കയറാന്‍ വരുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ നിരീക്ഷണം ശക്തമാക്കി പോലീസ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്. വരാന്‍ സാധ്യതയുള്ള പത്തോളം യുവതികളുടെ വീടുകള്‍ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചുവരികയാണ്.

എന്നാല്‍ ഇവര്‍ ആരും തന്നെ ഇതുവരെ വീടുകളില്‍നിന്ന് ഇറങ്ങിയിട്ടില്ലെന്നു മുതിര്‍ന്ന ഓഫീസര്‍മാര്‍ക്കു വിവിധ ജില്ലകളിലെ ഇന്റലിജന്‍സ് വിഭാഗം വിവരം കൈമാറി. ഇതിനിടെ, വലിയ നടപ്പന്തലില്‍ ഇരുമുടിക്കെട്ടുമായി എത്തിയ സ്ത്രീക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇവര്‍ യുവതിയാണെന്ന് ആരോപിച്ച് ഭക്തര്‍ ബഹളമുണ്ടാക്കി. എന്നാല്‍ തനിക്ക് 52 വയസുണ്ടെന്നു സ്ത്രീ വ്യക്തമാക്കി. ഇതോടെ സ്ഥലത്തു നിലവില്‍ സംഘര്‍ഷാവസ്ഥയാണ് .

 Another woman reaches Pamba to enter Sabarimala, goes back as cops deny protection, Pampa, News, Report, Religion, Sabarimala Temple, Message, Trending, Controversy, Women, Kerala

എന്നാല്‍ ഇതു വകവെയ്ക്കാതെ പോലീസ് സുരക്ഷയില്‍ ഇവര്‍ മുന്നോട്ടുപോവുകയാണ്. ശബരിമല ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ നിരോധനാജ്ഞ നട അടക്കുംവരെ നീട്ടിയതോടെ സന്നിധാനവും പരിസരവും കനത്ത സുരക്ഷാവലയത്തിലാണ്. പ്രതിഷേധക്കാര്‍ ഇപ്പോഴും സന്നിധാനം ഉള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്നതിനാല്‍ പോലീസ് ജാഗ്രതയിലാണ്.

സന്നിധാനത്തു യുവതികള്‍ വന്നാല്‍ നടയടയ്ക്കുമെന്ന കണ്ഠര് രാജീവരുടെ പ്രഖ്യാപനം കോടതിവിധിയുടെ ലംഘനമാണെന്നു ദേവസ്വം ബോര്‍ഡംഗം കെ.പി.ശങ്കര്‍ദാസ് പറഞ്ഞു. യാഥാര്‍ഥ്യം അറിയാമായിരുന്നിട്ടും തന്ത്രി കുടുംബവും പന്തളം രാജകുടുംബവും ചിലരുടെ രാഷ്ട്രീയ അജന്‍ഡയ്ക്കു വേണ്ടി നിന്നുകൊടുക്കുകയാണെന്നും ശങ്കര്‍ദാസ് ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Another woman reaches Pamba to enter Sabarimala, goes back as cops deny protection, Pampa, News, Report, Religion, Sabarimala Temple, Message, Trending, Controversy, Women, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?