കാസര്‍കോടിനെ അടിമുടി മാറ്റും, സിറ്റി ഡവലപ്പ്‌മെന്റ് പ്രോജക്ട് നടപ്പിലാക്കും, മാലിന്യം ശേഖരിക്കാന്‍ കടയുടെയും വീടുകളുടെയും മുന്നില്‍ വണ്ടിയെത്തും, മാസം 50 രൂപ നല്‍കണം; കലക്ടറുടെ പ്രഖ്യാപനത്തില്‍ കൈയ്യടിച്ച് ജനങ്ങളും വ്യാപാരികളും

കാസര്‍കോട്: (www.kasargodvartha.com 31.10.2018) കാസര്‍കോട് നഗരത്തെയും പരിസര പ്രദേശങ്ങളെയും അടിമുടി മാറ്റുന്നതിന് സിറ്റി ഡവലപ്പ്‌മെന്റ് പ്രോജക്ട് നടപ്പിലാക്കുമെന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു പ്രഖ്യാപിച്ചു. കാസര്‍കോട് നഗരസഭയും ജില്ലാ ശുചിത്വമിഷനും സംയുക്തമായി കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ശുചിത്വ സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കലക്ടര്‍.

കാസര്‍കോട് നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയാണ് സിറ്റി ഡവലപ്‌മെന്റ് പ്രോജക്ട് നടപ്പിലാക്കുന്നത്. മാലിന്യ സംസ്‌കരണം, കുടിവെള്ള വിതരണം, ഗതാഗത പരിഷ്‌ക്കരണം, നഗരത്തില്‍ എത്തുന്നവര്‍ക്ക് വിശ്രമിക്കുന്നതിനും സമയം ചെലവിടുന്നതിനും പൊതുഇടങ്ങള്‍ ഉണ്ടാക്കും. നഗരത്തെ ക്ലീന്‍ സിറ്റിയാക്കും. മാലിന്യം പൊതു സ്ഥലങ്ങളില്‍ തള്ളുന്നത് ഒഴിവാക്കാന്‍ കടകളില്‍ നിന്നും വീടുകളില്‍ നിന്നും മാലിന്യം നേരിട്ട് സ്വീകരിക്കും. മാലിന്യം ശേഖരിക്കാന്‍ കടയുടെയും വീടുകളുടെയും മുന്നില്‍ ജില്ലാ പഞ്ചായത്തിന്റെ വണ്ടിയെത്തും. മാസം 50 രൂപ ഇതിനായി നല്‍കണം.

നഗരത്തിലെത്തുന്ന വാഹനങ്ങള്‍ക്ക് കൃത്യമായ പാര്‍ക്കിംഗ് സൗകര്യം ഒരുക്കും. നഗരത്തിലേക്ക് ഇറങ്ങി നടക്കാന്‍ കഴിയുന്ന രീതിയിലായിരിക്കും പാര്‍ക്കിംഗ് സൗകര്യം ഒരുക്കുക. ശുചീകരണ തൊഴിലാളികളെ നിരീക്ഷിക്കുന്നതിനും ആവശ്യമായ നിര്‍ദേശം നല്‍കുന്നതിനും മൊബൈല്‍ ആപ്ലിക്കേഷനും ഒരുക്കും. വാഹനങ്ങള്‍ക്കും ജനങ്ങള്‍ക്കും നഗരത്തില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതോടെ ഇപ്പോഴുള്ള ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ കഴിയുമെന്ന് കലക്ടര്‍ പറഞ്ഞു. കലക്ടറുടെ പ്രഖ്യാപനത്തെ കൈയ്യടിച്ചാണ് ജനങ്ങളും വ്യാപാരികളും സ്വാഗതം ചെയ്യുന്നത്.

സെമിനാര്‍ എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സെലീന മുജീബ് സ്വാഗതം പറഞ്ഞു. വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നൈ മുന്നീസ, അഡ്വ.വി.എം. മുനീര്‍, കൗണ്‍സിലര്‍ രഹന, ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ രാധാകൃഷ്ണന്‍, എച്ച് കൃഷ്ണന്‍, രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Kasaragod-Municipality, Waste Recycling Plant, waste dump, New Project for recycle wastes
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?