ചായവില്‍പനക്കാരന്റെ മകനെ പ്രധാനമന്ത്രിയാക്കാന്‍ ബി ജെ പിക്കേ കഴിയൂ; അടുത്ത 50 വര്‍ഷത്തില്‍ പഞ്ചായത്തു തലം മുതല്‍ പാര്‍ലമെന്റ് വരെ ഉള്ള ഏത് തെരഞ്ഞെടുപ്പുകളിലും ബിജെപി പതാക മാത്രമേ പാറുകയുള്ളൂവെന്നും അമിത് ഷാ

ന്യൂഡല്‍ഹി: (www.kvartha.com 15.10.2018) സാധാരണക്കാരനായൊരു ചായവില്‍പനക്കാരന്റെ മകനെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി പദം വരെയെത്തിക്കാന്‍ ബിജെപിക്കു മാത്രമേ സാധിക്കൂവെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ.

മധ്യപ്രദേശിലെ ഹോഷങ്കബാദിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത 50 വര്‍ഷത്തില്‍ പഞ്ചായത്തു തലം മുതല്‍ പാര്‍ലമെന്റ് വരെ എല്ലായിടത്തേക്കുമുള്ള തെരഞ്ഞെടുപ്പുകളിലും ബിജെപി പതാക മാത്രമേ പാറുകയുള്ളൂവെന്നും അമിത് ഷാ അവകാശപ്പെട്ടു.

Aim to win 200-plus seats, Amit Shah tells BJP workers in MP, New Delhi, News, Politics, Election, Trending, BJP, Congress, National

മധ്യപ്രദേശില്‍ ബിജെപിയെ വിജയിപ്പിക്കുകയെന്നത് ജനങ്ങളുടെ ഉത്തരവാദിത്തമാണ്. 40 ലക്ഷത്തോളം നുഴഞ്ഞുകയറ്റക്കാരെയാണു രാജ്യത്തു കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇവര്‍ക്കുവേണ്ടി ബഹളമുണ്ടാക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

കോണ്‍ഗ്രസിനും സമാജ് വാദി പാര്‍ട്ടിക്കും ബിഎസ്പിക്കും ഇത്തരക്കാര്‍ വോട്ടുബാങ്കാണ്. പക്ഷേ ബിജെപിക്ക് ഇത് രാജ്യസുരക്ഷയുടെ പ്രശ്‌നമാണെന്നും അമിത് വ്യക്തമാക്കി. മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപി 200ന് മുകളില്‍ സീറ്റുകളില്‍ വിജയിക്കുമെന്ന് പറഞ്ഞ ഷാ 200ല്‍ കുറവ് സീറ്റുകളുണ്ടായാലും പാര്‍ട്ടിക്കു സംസ്ഥാനത്തു സര്‍ക്കാര്‍ രൂപീകരിക്കാം എന്നും അവകാശപ്പെട്ടു. എന്നാല്‍ 200ല്‍ അധികം സീറ്റുകളില്‍ ബിജെപിക്കു ജയിച്ചേ തീരൂ എന്നും ഷാ അറിയിച്ചു.

കാരണം ബംഗാള്‍, കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകരെല്ലാം മധ്യപ്രദേശിലേക്കു നോക്കിയിരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. നവംബര്‍ 28നാണ് മധ്യപ്രദേശില്‍ 230 സീറ്റുകളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 166 എംഎല്‍എമാരാണ് സംസ്ഥാനത്ത് ബിജെപിക്കു നിലവിലുള്ളത്. 2003 മുതല്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തവണ കോണ്‍ഗ്രസ് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Aim to win 200-plus seats, Amit Shah tells BJP workers in MP, New Delhi, News, Politics, Election, Trending, BJP, Congress, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?