500 രൂപയെ ചൊല്ലി തര്‍ക്കം; സുഹൃത്തിനെ ബൈക്കിന്റെ താക്കോലുപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍

മേലുകാവ്: (www.kvartha.com 30.10.2018) 500 രൂപയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സുഹൃത്തിനെ ബൈക്കിന്റെ താക്കോലുപയോഗിച്ച് കണ്ണില്‍കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മറ്റത്തിപ്പാറ നരിക്കുന്നേല്‍ ജിന്റോയെ(29) പോലീസ് അറസ്റ്റു ചെയ്തു. 2018 മേയ് എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മറ്റത്തിപ്പാറ പുളിക്കപ്പാറ മുരളീധരന്‍ നായര്‍ ആണ് ജിന്റോയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മുരളീധരന്‍ നായര്‍ ജിന്റോയ്ക്ക് കടം നല്‍കിയ 500 രൂപ തിരികെ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ ബൈക്കിന്റെ താക്കോലുപയോഗിച്ച് മര്‍ദിക്കുകയായിരുന്നുവെന്നാണ് കേസ്.

Youth held for stabbing friend to death, Police, Arrested, Youth, Stabbed to death, Injured, Crime, Criminal Case, News, Local-News, Kerala

മര്‍ദനത്തിനിടെ നിലത്തുവീണ മുരളീധരന്‍ നായരുടെ തലയ്ക്ക് സാരമായ പരിക്കേറ്റു. മദ്യലഹരിയിലായിരുന്ന മുരളീധരന്‍ നായരെ നാട്ടുകാര്‍ ആശുപത്രിയിലും പിന്നീട് വീട്ടിലുമെത്തിച്ചു. എന്നാല്‍ പിറ്റേന്ന് രാവിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മുരളീധരന്‍ നായര്‍ മരിച്ചെന്ന വിവരമറിഞ്ഞ് ജിന്റോ മൂന്നാറില്‍ ഒളിവില്‍ പോയി. പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ ജിന്റോ ഇല്ലിക്കലിലെ റിസോര്‍ട്ടില്‍ ജോലിക്കു കയറിയെന്ന രഹസ്യ വിവരം ലഭിച്ച പോലീസ്, എസ്‌ഐ കെ. സന്ദീപിന്റെ നേതൃത്വത്തില്‍ എത്തി പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ജിന്റോയെ റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Youth held for stabbing friend to death, Police, Arrested, Youth, Stabbed to death, Injured, Crime, Criminal Case, News, Local-News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?