കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ ഉത്തരവ്: 50,000 രൂപ വരെയുള്ള കടബാധ്യത എഴുതിത്തള്ളാന്‍ 2.17 കോടി രൂപ അനുവദിച്ചു
കാസര്‍കോട്: (www.kasargodvartha.com 23.10.2018) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിന് സാമൂഹ്യനീതി വകുപ്പ് 2,17,38,655 രൂപ അനുവദിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സമഗ്ര പാക്കേജ് പ്രകാരമാണ് തുകയനുവദിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ മൂന്നു ലക്ഷം രൂപ വരെയുളള കടബാധ്യതകള്‍ എഴുതിതള്ളുന്നതിന് നേരത്തെ തീരുമാനിക്കുകയും എഴുതിത്തള്ളേണ്ട കടബാധ്യത സംബന്ധിച്ച നിര്‍ദേശം സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടറോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
ബാധ്യത രണ്ടു കോടിയുടെ വീതം പ്രൊപ്പോസലായി സമര്‍പ്പിക്കുവാനായിരുന്നു നിര്‍ദ്ദേശം. കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അതിന്റെ അടിസ്ഥാനത്തില്‍ കടാശ്വാസ പരിധിയില്‍ ഉള്‍പ്പെടുന്ന 2011 ജൂണ്‍ വരെയുള്ള 1083 കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിനായാണ് 2,17,38,655 രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. മറ്റു കടബാധ്യതകളും ഘട്ടം ഘട്ടമായി എഴുതിത്തള്ളാന്‍ നടപടി സ്വീകരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Endosulfan, Top-Headlines, 2.17 crores for Endosulfan victims
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Endosulfan, Top-Headlines, 2.17 crores for Endosulfan victims
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment