5 മിനിറ്റ് എന്ന് പറഞ്ഞു, കേട്ടത് 5 ലക്ഷമെന്ന്; 11കാരനും പിതാവും പോലീസിനെ വലച്ചത് മണിക്കൂറുകളോളം

നോയിഡ: (www.kvartha.com 17.10.2018) അഞ്ചു മിനിറ്റ് എന്ന് പറഞ്ഞു, കേട്ടത് അഞ്ചു ലക്ഷമെന്ന്. പോരേ പൂരം, 11കാരനും പിതാവും പോലീസിനെ വലച്ചത് മണിക്കൂറുകളോളം. വീട്ടുകാര്‍ വഴക്കുപറഞ്ഞതിന് നാടുവിട്ടുപോയ പതിനൊന്നുകാരനെ തട്ടിക്കൊണ്ടുപോയതാണെന്ന തെറ്റിദ്ധാരണയില്‍ പോലീസ് അന്വേഷണത്തിനായി ചെലവിട്ടത് മണിക്കൂറുകള്‍. അഞ്ച് മിനിറ്റിനകം എത്തണമെന്ന കുട്ടിയുടെ ഫോണ്‍സന്ദേശമാണ് പൊല്ലാപ്പുണ്ടാക്കിയത്. ഇതോടെ കുട്ടിയെ വിട്ടുനല്‍കാന്‍ അഞ്ച് ലക്ഷം രൂപ നല്കണമെന്ന് പിതാവ് തെറ്റിദ്ധരിച്ചതാണ് പോലീസിനെ വട്ടംകറക്കിയത്.

നോയിഡയിലെ ഛിജാര്‍സി പ്രവിശ്യയില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. പിതാവിന്റെ പലചരക്ക് കടയില്‍ നിന്ന് ആറാം ക്ലാസുകാരനായ കുട്ടി ഇടയ്ക്ക് പണം മോഷ്ടിക്കാറുണ്ടായിരുന്നു. ഇതിന്റെ പേരില്‍ പല തവണ കുട്ടിയെ വീട്ടുകാര്‍ വഴക്ക് പറയുകയുകയും മണിക്കൂറുകളോളം മുറിയില്‍ പൂട്ടിയിടുകയും ചെയ്യുക പതിവാണ്. പതിവുപോലെ ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെയും കുട്ടി പണപ്പെട്ടിയില്‍ നിന്ന് നൂറ് രൂപ മോഷ്ടിച്ചത് വീട്ടുകാര്‍ കണ്ടെത്തുകയും ഇതേതുടര്‍ന്ന് വഴക്ക് പറയുകയും ചെയ്തിരുന്നു.

Kidnapping that wasn’t: When ‘reach in 5 minutes’, was heard as ‘Rs 5 lakh ransom’, News, Local-News, House, Family, Police, Phone call, Probe, Complaint, National, Humor.

തുടര്‍ന്ന് സ്‌കൂളിലേക്ക് പോയ കുട്ടി വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകാതെ ഒരു അപരിചിതന്റെ മോട്ടോര്‍ബൈക്കില്‍ കയറി 12 കിലോമിറ്ററോളം സഞ്ചരിച്ച്
ഗ്രേറ്റര്‍ നോയിഡയിലെ ബിസ്രാക്കിലേക്ക് പോയി. അവിടെ ചുറ്റിത്തിരിഞ്ഞ് കുറേ നേരം കഴിഞ്ഞപ്പോഴാണ് വീട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് കുട്ടി ചിന്തിക്കുന്നത്. വഴിയില്‍ കണ്ട ആളുടെ ഫോണ്‍ വാങ്ങി വീട്ടിലേക്ക് വിളിച്ച് പിതാവിനോട് അഞ്ച് നിമിഷത്തിനുള്ളില്‍ അവിടേക്ക് എത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

വീട്ടുകാര്‍ പോലീസ് സ്‌റ്റേഷനിലെത്തി കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയതായി പരാതി നല്‍കി. അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായും പറഞ്ഞു. വിളിച്ച ഫോണിലേക്ക് പോലീസ് തിരികെവിളിച്ചപ്പോള്‍ അത് സ്വിച്ച് ഓഫ് ആണെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ പോലീസ് ഊര്‍ജിത അന്വേഷണം ആരംഭിച്ചു. ഒടുവില്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി പോലീസ് ഫോണുടമയെ കണ്ടെത്തി. അയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ തെരുവില്‍ അലഞ്ഞിരുന്ന കുട്ടിയെ കണ്ടെത്തി.

സത്യങ്ങളറിഞ്ഞതോടെ കുടുങ്ങിയത് കുട്ടിയുടെ പിതാവാണ്. മകന്‍ ഫോണില്‍ സംസാരിച്ചപ്പോള്‍ കേട്ടതിലുണ്ടായ ആശയക്കുഴപ്പമാണെന്ന് പറഞ്ഞ് ഒടുവില്‍ അയാള്‍ പോലീസില്‍ നിന്ന് തടിയൂരുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kidnapping that wasn’t: When ‘reach in 5 minutes’, was heard as ‘Rs 5 lakh ransom’, News, Local-News, House, Family, Police, Phone call, Probe, Complaint, National, Humor.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?