കാലാവസ്ഥാ മുന്നറിയിപ്പ്: 5 അംഗ എന്‍ഡിആര്‍എഫ് ടീം പത്തനംതിട്ടയിലെത്തി; കഴിഞ്ഞ ദിവസം മാറ്റിപ്പാര്‍പ്പിച്ചത് 4 കുടുംബങ്ങളെ

പത്തനംതിട്ട: (www.kvartha.com 05.10.2018) കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിട്ടുള്ള മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ നേരിടുന്നതിന് 25 അംഗ എന്‍ഡിആര്‍എഫ് ടീം പത്തനംതിട്ടയിലെത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് കളക്ടറേറ്റിലെത്തിയ സംഘം ജില്ലാ കളക്ടര്‍ക്ക് മുമ്പാകെ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട സാഹചര്യമുണ്ടായാല്‍ അതിനാവശ്യമായ സന്നാഹങ്ങളുമായിട്ടാണ് സംഘം എത്തിയിട്ടുള്ളത്.

തമിഴ്‌നാട്ടിലെ ആരക്കോണത്തുനിന്നും എത്തിയിട്ടുള്ള സംഘത്തിന്റെ ടീം കമാണ്ടര്‍ ഇന്‍സ്‌പെക്ടര്‍ പി കെ പയസിയാണ്. അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ എന്‍ എം കോണ്ടില്ല, ലെയ്‌സണ്‍ ഓഫീസര്‍ ശശികുമാര്‍ എന്നിവര്‍ക്കാണ് സംഘത്തിന്റെ ഏകോപന ചുമതല. പത്തനംതിട്ട കിഴക്കേടത്ത് മറിയം കോംപ്ലക്‌സിലാണ് സംഘാംഗങ്ങളെ താമസിപ്പിക്കുന്നത്. അടിയന്തര സാഹചര്യമുണ്ടായാല്‍ ജില്ലയിലെ ഏതുഭാഗത്തേക്കും സംഘത്തെ എത്തിക്കുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും തയാറായിട്ടുണ്ട്.

കനത്തമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കക്കി ആനത്തോട് ഡാമിന്റെ നാലു ഷട്ടറുകളും പമ്പാ ഡാമിന്റെ ആറു ഷട്ടറുകളും മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകളും നേരത്തെ തുറന്നിരുന്നു. ഇതുമൂലം പമ്പാ നദിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പമ്പാ നദിയുടെ തീരങ്ങളില്‍ താമസിക്കുന്നവരും പമ്പാ ത്രിവേണിയില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെങ്കിലും മുന്‍ കരുതല്‍ എന്ന നിലയിലാണ് ഡാമുകള്‍ തുറക്കുകയും ആവശ്യമായ രക്ഷാസംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യുന്നതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു.

മൂഴിയാര്‍ ഡാം തുറക്കുന്നതു മൂലം മൂഴിയാര്‍, ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ കൂടി ഒഴുകുന്ന കക്കാട്ടാറിലെ ജല നിരപ്പ് ഉയരാന്‍ ഇടയുണ്ട്. ഷട്ടറുകള്‍ ഉയര്‍ത്തുമ്പോള്‍ കക്കി ആനത്തോട് ഡാമില്‍ നിന്ന്് ഏകദേശം 150 ഉം പമ്പാ ഡാമില്‍ നിന്ന് 100 ഉം മൂഴിയാര്‍ ഡാമില്‍ നിന്ന് 10 മുതല്‍ 50 ഉം ക്യുമെക്‌സ് ജലമായിരിക്കും പുറത്തേക്ക് ഒഴുക്കുകയെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.

അതിനിടെ വീട്ടില്‍ വെള്ളം കയറിയ നാലു കുടുംബങ്ങളെ വ്യാഴാഴ്ച രാത്രി ഏഴോടെ മാറ്റി പാര്‍പ്പിച്ചിരുന്നു. കലഞ്ഞൂര്‍ വലിയ തോട് കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് വീട്ടില്‍ വെള്ളം കയറിയ കുറ്റുമണ്ണിലെ നാലു കുടുംബങ്ങളെയാണ് മാറ്റിപ്പര്‍പ്പിച്ചത്. ഇവരെ കലഞ്ഞൂര്‍ ഗവ. എല്‍പി സ്‌കൂളിലെ ക്യാമ്പിലേക്കാണ് മാറ്റിയത്. വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ റവന്യു ഉദ്യോഗസ്ഥരാണ് ഇവരെ മാറ്റി പാര്‍പ്പിച്ചത്. ഇവര്‍ക്ക് ആവശ്യമായ ആഹാരം, പായ, ഷീറ്റ് എന്നിവ ക്യാമ്പില്‍ ലഭ്യമാക്കിയിരുന്നു. വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന് നാലു കുടുംബങ്ങളിലെ 16 പേരും വെള്ളിയാഴ്ച രാവിലെ വീടുകളിലേക്കു മടങ്ങി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Pathanamthitta, News, Kerala, Rain, IMD Warning: NDRF team reached at Pathanamthitta


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?