രാജ്യത്ത് വീണ്ടും തെരഞ്ഞെടുപ്പ് യുദ്ധം; 5 സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു; വോട്ടെണ്ണല്‍ ഡിസംബര്‍ 11ന്

ന്യൂഡല്‍ഹി: (www.kvartha.com 06.10.2018) രാജ്യത്ത് വീണ്ടും തെരഞ്ഞെടുപ്പ് യുദ്ധത്തിന് തുടക്കമിട്ട് അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറാം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചത്. നവംബര്‍ ഡിസംബര്‍ മാസങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ഡിസംബര്‍ 11ന് നടക്കും.

മധ്യപ്രദേശ്, മിസോറാം നിയമസഭകളിലേക്ക് ഒറ്റഘട്ടമായി നവംബര്‍ 28നാണ് വോട്ടെടുപ്പ് നടക്കുന്നത്. ഛത്തീസ്ഗഡില്‍ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്. ആദ്യഘട്ടം നവംബര്‍ 12നും രണ്ടാംഘട്ടം 20നും നടക്കും. രാജസ്ഥാനിലും മിസോറാമിലും ഒറ്റഘട്ടമായി ഡിസംബര്‍ ഏഴിനാണ് വോട്ടെടുപ്പ് നടക്കുക.

Elections dates in 5 states announced by CEC, here is the complete date sheet, New Delhi, News, Rajastan, Madhya pradesh, Election, Election Commission, National

അഞ്ച് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഒ.പി.റാവത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം ഉപതെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചിട്ടില്ല.

ഛത്തീസ്ഗഡ് നിയമസഭയുടെ കാലാവധി 2019 ജനുവരി അഞ്ചിനാണ് അവസാനിക്കുന്നത്. മധ്യപ്രദേശില്‍ ജനുവരി ഏഴിനും രാജസ്ഥാനില്‍ ജനുവരി 20നും മിസോറാമില്‍ ജനുവരി 20നുമാണ് കാലാവധി തീരുക. തെലങ്കാന നിയമസഭ സെപ്തംബറില്‍ പിരിച്ചുവിട്ടിരുന്നു.

Keywords: Elections dates in 5 states announced by CEC, here is the complete date sheet, New Delhi, News, Rajastan, Madhya pradesh, Election, Election Commission, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?