പ്രളയക്കെടുതി: കുടുംബശ്രീ മുഖേന പുനരുജ്ജീവന വായ്പ അനുവദിച്ചു തുടങ്ങി, 4900 രേഖകള്‍ പകരം നല്‍കി

തിരുവനന്തപുരം: (www.kvartha.com 12.10.2018) പ്രളയബാധിതര്‍ക്ക് കുടുംബശ്രീ മുഖേന ഒരു ലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്‍കുന്ന പദ്ധതി പ്രകാരം വായ്പാവിതരണം ആരംഭിച്ചു. ഇതുവരെ 1,44,750 പേരാണ് വായ്പക്ക് അപേക്ഷിച്ചത്. ഇതില്‍ 19,205 അപേക്ഷകള്‍ കുടുംബശ്രീ യൂണിറ്റുകള്‍ സിഡിഎസിന് കൈമാറി. ബാങ്കുകള്‍ക്ക് 16,218 അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ 1,401 പേര്‍ക്ക് വായ്പ അനുവദിച്ചു. മൊത്തം 73.47 കോടി രൂപയാണ് ബാങ്കുകള്‍ അനുവദിച്ചത്.

സംസ്ഥാനത്തെ സഹകരണവാണിജ്യ ബാങ്കുകളുമായി സഹകരിച്ചാണ് പുനരുജ്ജീവന വായ്പാ പദ്ധതി നടപ്പാക്കുന്നത്. വായ്പയുടെ പലിശ സര്‍ക്കാര്‍ വഹിക്കും. 1.44 ലക്ഷം പേര്‍ക്ക് 957 കോടി രൂപയാണ് ബാങ്കുകളില്‍ നിന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. അര്‍ഹരായ എല്ലാവര്‍ക്കും രണ്ടാഴ്ചകൊണ്ട് വായ്പ ലഭ്യമാക്കാന്‍ കഴിയുമെന്ന് കുടുംബശ്രീ അധികൃതര്‍ പറഞ്ഞു.

പ്രളയത്തില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സും എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റും വിവാഹ സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടെ 4,900 രേഖകള്‍ പകരം നല്‍കിയിട്ടുണ്ട്.

പ്രളയബാധിത ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ അദാലത്ത് നടത്തിയാണ് രേഖകള്‍ നല്‍കിയത്. അദാലത്തുകളെല്ലാം നല്ല വിജയമായിരുന്നു.



Keywords: Kerala, Thiruvananthapuram, News, Flood, Bank, Pinarayi vijayan, Rain, renovation loan allocation started  



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?