ഇന്ത്യയുടെ 46-ാമത് ചീഫ് ജസ്റ്റിസായി രഞ്ജന്‍ ഗോഗോയ് ചുമതലയേറ്റു

ന്യൂഡല്‍ഹി: (www.kvartha.com 03.10.2018) ഇന്ത്യയുടെ 46-ാമത് ചീഫ് ജസ്റ്റിസായി രഞ്ജന്‍ ഗോഗോയ് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ആദ്യമായി ഈ പദവിയിലെത്തുന്നയാളാണ് അസാം സ്വദേശിയും 63കാരനുമായ ഗോഗോയി. നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഒക്ടോബര്‍ രണ്ടിന് വിരമിച്ച സാഹചര്യത്തിലാണ് ഗോഗോയിയുടെ നിയമനം. പ്രധാന മന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ളവരും ചടങ്ങില്‍ പങ്കെടുത്തു.

കേസുകളുടെ വിഭജനത്തില്‍ പ്രതിഷേധിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത നാലു ജഡ്ജിമാരിലൊരാളാണ് ഗോഗോയി. 13 മാസമാണ് ഗോഗോയി ചീഫ് ജസ്റ്റിസ് സ്ഥാനത്തുള്ളത്. 2019 നവംബര്‍ 17 ന് വിരമിക്കും. നിലവില്‍ ദീപക് മിശ്ര കഴിഞ്ഞാല്‍ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് ഗോഗോയ്. സെപ്തംബറില്‍ ഗോഗോയിയുടെ പേര് ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് നിര്‍ദേശിച്ച് ദീപക് മിശ്ര കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു.

Ranjan Gogoi sworn in as Chief Justice of India: All you need to know, New Delhi, News, President, Judge, Prime Minister, Narendra Modi, Supreme Court of India, National

അസം മുന്‍ മുഖ്യ മന്ത്രി കേശബ് ചന്ദ്ര ഗോഗോയിയുടെ മകനായി 1954 നവംബര്‍ 18നാണ് രഞ്ജന്‍ ഗോഗോയിയുടെ ജനനം. 1978ല്‍ അഭിഭാഷകനായി. 2001ല്‍ ഗുവാഹത്തി ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി. 2011ല്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2012 ഏപ്രില്‍ 23ന് സുപ്രീംകോടതി ജഡ്ജിയായി. അസാം പൗരത്വ രജിസ്റ്റര്‍ നടപടികള്‍ നിരീക്ഷിക്കുന്നത് ഗോഗോയിയുടെ ബെഞ്ചാണ്. അനാവശ്യ പൊതുതാത്പര്യ ഹര്‍ജികള്‍ക്കെതിരെ നിലപാടെടുത്തും ശ്രദ്ധേയനാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ranjan Gogoi sworn in as Chief Justice of India: All you need to know, New Delhi, News, President, Judge, Prime Minister, Narendra Modi, Supreme Court of India, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?