ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങി തന്നെ; മുന്നൊരുക്കപ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 4.25 കോടി അനുവദിച്ചതായി മന്ത്രി എ സി മൊയ്തീന്‍
തിരുവനന്തപുരം: (www.kvartha.com 11.10.2018) ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങി തന്നെയെന്ന് സൂചന. മുന്നൊരുക്കപ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 4.25 കോടി രൂപ അനുവദിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.
ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് മുന്നൊരുക്കപ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശസ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് തീര്‍ത്ഥാടകര്‍ക്ക് വിരിവയ്ക്കാനും മറ്റും ആവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതിനു നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ലക്ഷക്കണക്കിന് വരുന്ന ശബരിമല തീര്‍ത്ഥാടകര്‍ ശബരിമലയിലേക്കെത്തുന്നതിനു മുമ്പുള്ള ഇടത്താവളങ്ങളിലെല്ലാം ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തണമെന്നാണ് ഈ പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിന്റെ ഭാഗമായി 23 ഗ്രാമ പഞ്ചായത്തുകള്‍ക്കായി രണ്ടുകോടി രൂപയും ആറ് മുനിസിപ്പാലിറ്റികള്‍ക്ക് ഒരുകോടി രൂപയും അനുവദിച്ചു. മുനിപ്പാലിറ്റികള്‍: ചെങ്ങന്നൂര്‍- 25 ലക്ഷം, പത്തനംതിട്ട- 25 ലക്ഷം, തിരുവല്ല- 10 ലക്ഷം, ഏറ്റുമാനൂര്‍- 10 ലക്ഷം, പാല- 10 ലക്ഷം, പന്തളം- 20 ലക്ഷം.
ഇതിനുപുറമേ ധനകാര്യ കമ്മീഷന്റെ ശുപാര്‍ശയനുസരിച്ച് സ്‌പെഷ്യല്‍ ഗ്രാന്റായി ഒരുകോടി 15 ലക്ഷം രൂപയും അനുവദിച്ച് ഉത്തരവായി. ശബരിമലയ്ക്ക് സമീപമുള്ള എരുമേലി, ചിറ്റാര്‍, റാന്നി, പെരുനാട്, വടശ്ശേരിക്കര, സീതത്തോട്, നാറാണംമൂഴി എന്നീ ഗ്രാമ പഞ്ചായത്തുകള്‍ക്ക് 15 ലക്ഷം രൂപ വീതം അധികമായും ഗുരുവായൂര്‍ മുനിസിപ്പാലിറ്റിക്ക് 25 ലക്ഷം രൂപയും അനുവദിക്കും. ഇത് ശബരിമല തീര്‍ത്ഥാടന കാലത്തേക്ക് പ്രത്യേകമായി ഉപയോഗിക്കാന്‍ അനുവദിക്കുന്ന പ്രത്യേക ധനസഹായമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sabarimala, Kerala, News, Minister A.C. Moideen, 4.25 Cr allowed for Sabarimala development preparations

Powered by Info News For You

Comments
Post a Comment