ആചാര വിധി പ്രകാരം 41 ദിവസം വ്രതമെടുത്ത് ശബരിമലയിലെത്തുമെന്ന് യുവതി; പ്രതിഷേധവുമായി തീവ്രഹിന്ദു സംഘടന
കണ്ണൂര്‍: (www.kvartha.com 15.10.2018) ആചാര വിധി പ്രകാരം 41 ദിവസം വ്രതമെടുത്ത് ശബരിമലയിലെത്തുമെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ച കണ്ണൂര്‍ സ്വദേശിനിയും അധ്യാപികയുമായ രേഷ്മാ നിഷാന്തിനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതായി പരാതി. ഞായറാഴ്ച രാത്രിയാണ് ഒരു സംഘം മദ്യലഹരിയില്‍ വീട്ടിലെത്തി ബഹളം വയ്ക്കുകയും പ്രതിഷേധിക്കുകയും ചെയ്തത്.
തീവ്രഹിന്ദു സംഘടനയിലെ പ്രവര്‍ത്തകരെന്ന് തോന്നിച്ച ഇവര്‍ തന്നെ മല ചവിട്ടാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയാണ് പോയതെന്നും ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുമെന്നും ദീപ വ്യക്തമാക്കി.

വിശ്വാസികളായ ആരെങ്കിലും ശബരിമലയിലെത്താന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് വേണ്ട സുരക്ഷയൊരുക്കുമെന്ന സര്‍ക്കാര്‍ ഉറപ്പ് വിശ്വാസിച്ചാണ് താന്‍ യാത്രയ്‌ക്കൊരുങ്ങിയത്. അതുകൊണ്ട് തന്നെ തനിക്ക് സുരക്ഷയൊരുക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും ദീപ അറിയിച്ചു. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് താന്‍ വിശ്വാസിക്കുന്നുണ്ട്.
പെണ്ണ് മല കയറാന്‍ മാലയിട്ടതിന്റെ പേരിലാണ് തനിക്കെതിരെ പ്രതിഷേധമുണ്ടായത്. ഒരുകാരണവശാലും മല ചവിട്ടിക്കില്ലെന്നാണ് അവര്‍ തന്നെ ഭീഷണിപ്പെടുത്തിയത്. വന്നവര്‍ തന്റെ നാട്ടിലുള്ളവര്‍ ആയിരുന്നില്ല. എല്ലാവരും മദ്യലഹരിയിലാണെന്ന് തോന്നിച്ചു. ഇതിന് പുറമെ ഫേസ്ബുക്ക്, ഫോണ്‍ വഴിയും ഭീഷണിയുണ്ടായതായും ദീപ പറയുന്നു.
അതേസമയം, താന്‍ ഒറ്റയ്ക്കല്ല ശബരിമലയില്‍ പോകാന്‍ തീരുമാനിച്ചതെന്നും തനിക്കൊപ്പം നാലോളം യുവതികള്‍ ഉണ്ടെന്നും രേഷ്മ ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി. സുരക്ഷാ കാരണങ്ങളാല്‍ അവരുടെ പേരുകള്‍ ഇപ്പോള്‍ പറയാനില്ലെന്നും രേഷ്മ വ്യക്തമാക്കി.
ഭീഷണി ഉണ്ടായെന്നു വച്ച് ശബരിമല കയറാനുള്ള തീരുമാനത്തില്‍ നിന്നും യാതൊരു കാരണവശാലും പിന്നോട്ട് പോകില്ലെന്ന് പറഞ്ഞ രേഷ്മ തന്റെ നിലപാടിന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും അറിയിച്ചു. കൂടുതല്‍ വനിതകള്‍ മല ചവിട്ടാന്‍ തയ്യാറാണ്. ഭീഷണികളെ ഭയക്കുന്നില്ല. താനൊരു കമ്യൂണിസ്റ്റ് അനുഭാവിയാണ്. എന്നാല്‍ മതത്തിന്റെ കാര്യത്തില്‍ അന്ധവിശ്വാസിയല്ല.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇക്കുറി വ്രതമെടുത്ത് മാലയിട്ട് മലചവിട്ടി അയ്യപ്പനെ കാണുമെന്ന് കഴിഞ്ഞദിവസമാണ് രേഷ്മ ഫേസ്ബുക്കില്‍ കുറിച്ചത്. അയ്യപ്പനെ കാണാനാവില്ലെന്ന അറിവോടെ തന്നെ ഇത്രകാലവും മണ്ഡലകാലവ്രതം അനുഷ്ഠിച്ചുവെന്നും ഇപ്പോള്‍ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ അയ്യപ്പനെ കാണാന്‍ അതിയായ ആഗ്രഹമുണ്ടെന്നും രേഷ്മ വിശദമാക്കിയിരുന്നു.
മുഴുവന്‍ ആചാര വിധികളോടും കൂടി തന്നെ, മാലയിട്ട്, 41 ദിവസം വ്രതം അനുഷ്ഠിച്ച്, മത്സ്യ മാംസാദികള്‍ വെടിഞ്ഞ്, ഭര്‍തൃ സാമീപ്യത്തില്‍ നിന്നകന്ന് നിന്ന്, അയ്യപ്പനെ ധ്യാനിച്ച്, ഈശ്വര ചിന്തകള്‍ മാത്രം മനസില്‍ നിറച്ച്, ഇരുമുടികെട്ടു നിറച്ച് മലയ്ക്ക് പോകും.

ആര്‍ത്തവത്തെക്കുറിച്ച് ആശങ്കപ്പെടുന്നവരോട് അത് മലമൂത്രവിസര്‍ജ്യവും വിയര്‍പ്പും പോലെ ശരീരത്തില്‍ ആവശ്യമില്ലാത്തത് പുറംതള്ളല്‍ മാത്രമാണെന്നും രേഷ്മ മറുപടി നല്‍കിയിരുന്നു. ഫേസ്ബുക്ക് കുറിപ്പ് വൈറലായതോടെയാണ് അയ്യപ്പഭക്തരെന്ന് തോന്നിക്കുന്ന വലിയ ആള്‍ക്കൂട്ടം മദ്യലഹരിയില്‍ അയ്യപ്പ ശരണം വിളിയുമായി രേഷ്മയുടെ വീടിന്റെ മുന്നിലെത്തി ഭീഷണി മുഴക്കിയത്. പോലീസ് എത്തിയാണ് ഇവരെ പിരിച്ചുവിട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Reshma nishanth get threat over sabarimala women entry, Kannur, News, Religion, Threatened, Police, Complaint, Sabarimala Temple, Protection, Video, Kerala.

Powered by Info News For You

Comments
Post a Comment