ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് എതിരായി റിബല്‍ സ്ഥാനാര്‍ത്ഥികള്‍; 3 പേരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി
കരുനാഗപ്പള്ളി: (www.kvartha.com 07.10.2018) ദീര്‍ഘകാലമായി കോണ്‍ഗ്രസ്സ് ഭരണത്തിലിരിക്കുന്ന കുലശേഖരപുരം 995ാം നമ്പര്‍ സര്‍വ്വീസ് സഹകരണസംഘം ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് രണ്ട് പാനലില്‍ മത്സരരംഗത്തേക്ക്. സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ രണ്ട് പഞ്ചായത്ത് മെമ്പര്‍മാര്‍ ഉള്‍പ്പെടെ മൂന്ന് പേരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാനങ്ങളില്‍ നിന്നും ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണ പുറത്താക്കി.
ദീര്‍ഘകാലമായി അധികാരത്തില്‍ തുടര്‍ന്നുവരുന്നവരെ ബാങ്കുകളുടെ ഭരണസമിതിയില്‍ നിന്നും മാറ്റി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണം എന്ന കെപിസിസിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലും നിലവിലുള്ള ഭരണസമിതി അംഗങ്ങള്‍ ബാങ്കിടപാടില്‍ കൃത്രിമം കാട്ടിയെന്ന പരാതിയെതുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നേരിടുന്ന പശ്ചാത്തലത്തിലുമാണ് പുതിയ നീക്കം. വിജിലന്‍സ് കോടതിയുടെ വിധി ഭരണസമിതി അംഗങ്ങള്‍ക്കെതിരായി വന്നാല്‍ ഇവര്‍ അയോഗ്യരാകുകയും ബാങ്കിന്റെ ഭരണം അഡ്മിനിസ്‌ട്രേറ്റീവ് ഏറ്റെടുക്കേണ്ട സാഹചര്യവും ഉണ്ടാകും. ഈ സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനായി നിലവിലുള്ള മുഴുവന്‍ ഭരണസമിതി അംഗങ്ങളേയും മാറ്റി പുതിയ പാനല്‍ അവതരിപ്പിക്കുവാനായിരുന്നു പാര്‍ട്ടി തീരുമാനം.
എന്നാല്‍ ഈ തീരുമാനം അംഗീകരിക്കാതെ ബാങ്കിന്റെ മുന്‍ പ്രസിഡന്റുമാരായിരുന്ന രേണുജി, മുഹമ്മദ് മുസ്തഫ, ശിവാനന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ റിബല്‍പാനല്‍ അവതരിപ്പിച്ച് നോമിനേഷന്‍ നല്‍കി. ജില്ലാ സംസ്ഥാന നേതാക്കന്മാര്‍ ഇടപെട്ടിട്ടും ഇവര്‍ നോമിനേഷന്‍ പിന്‍വലിക്കാന്‍ തയ്യാറായില്ല. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ വൈസ്പ്രസിഡന്റ് വി പി എസ് മേനോന്‍, പഞ്ചായത്ത് അംഗങ്ങളായ അലാവുദ്ദീന്‍, ശിവാനന്ദന്‍ എന്നിവരെ ജില്ലാ പ്രസിഡന്റ് പുറത്താക്കുകയും ചെയ്തു.
ദീര്‍ഘകാലമായി 995ാം നമ്പര്‍ സര്‍വ്വീസ് സഹകരണബാങ്കില്‍ പാര്‍ട്ടി കൊടുത്ത ജോലിയും പദവികളും ഉപയോഗിച്ച് ജീവിതം പച്ചപിടിപ്പിച്ചവര്‍ കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തേണ്ട ഈ കാലഘട്ടത്തില്‍ അധികാരമോഹത്തിന്റെ പേരില്‍ കോണ്‍ഗ്രസ്സിനെ ദുര്‍ബലപ്പെടുത്തുവാന്‍ വേണ്ടി ഇറങ്ങിത്തിരിച്ചിരിക്കുന്ന പ്രവര്‍ത്തിക്ക് കടുത്ത വില നല്‍കേണ്ടവരുമെന്ന് കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക പാനല്‍ പ്രഖ്യാപന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് യുഡിഎഫ് ചെയര്‍മാന്‍ കെ സി രാജന്‍ അഭിപ്രായപ്പെട്ടു.
അഡ്വ. എം ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. സി ആര്‍ മഹേഷ്, കെ രാജശേഖരന്‍, കെ ജി രവി, നീലികുളം സദാനന്ദന്‍, മുനമ്പത്ത് വഹാബ്, എച്ച് സലീം, കെ എസ് പുരം സുധീര്‍, കെ കെ സുനില്‍കുമാര്‍, കെ എം നൗഷാദ്, അശോകന്‍ കുറുങ്ങപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Kerala, Kollam, News, Congress, Election, Bank, Banking, Rebel candidates against Congress in bank election

Powered by Info News For You

Comments
Post a Comment