മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായി എത്തുന്നതിന് തൊട്ടുമുമ്പ് വകമാറ്റിയത് 3 കോടി; കോണ്‍ഗ്രസില്‍ പുതിയ വിവാദം
തിരുവനന്തപുരം: (www.kvartha.com 04.10.2018) ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസില്‍ പുതിയ വിവാദം. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്താനുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കേണ്ട സമയത്താണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നത്.
കെ.പി.സി.സി അക്കൗണ്ടിലുണ്ടായിരുന്ന 4.3 കോടി വരുന്ന നീക്കിയിരിപ്പ് തുകയില്‍ മുക്കാല്‍ ഭാഗവും പുതിയ സാരഥികളെത്തുന്നതിന് തൊട്ടുമുമ്പ് വകമാറ്റിയെന്ന ആക്ഷേപം ആണ് കോണ്‍ഗ്രസില്‍ വിവാദത്തിന് വഴിവച്ചിരിക്കുന്നത്. പാര്‍ട്ടി ഖജനാവില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് 1.3 കോടിയോളം രൂപ മാത്രം. മൂന്ന് കോടി രൂപയാണ് വകമാറ്റിയത്.
മുല്ലപ്പള്ളി രാമചന്ദ്രനെ പുതിയ കെ.പി.സി.സി അധ്യക്ഷനായി ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുന്നതിന് നാല് ദിവസം മുമ്പ് വരെ ഉണ്ടായിരുന്ന തുകയാണ് പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ വകമാറ്റിയത്. പാര്‍ട്ടിക്കുള്ളില്‍ ഇത് മുറുമുറുപ്പിന് ഇടയാക്കിയിട്ടുണ്ട്. മുല്ലപ്പള്ളിയും ടീമും ചുമതലയേല്‍ക്കാന്‍ എത്തുന്നതിന് മുമ്പായിരുന്നു നീക്കങ്ങള്‍.
അവശേഷിക്കുന്ന തുകയില്‍ നിന്നും വകമാറ്റാന്‍ നീക്കം നടന്നെങ്കിലും കെ.പി.സി.സി ട്രഷറര്‍ ഒപ്പിടാന്‍ വിസമ്മതിച്ചത് തുണയായി. ഈ മാസം എട്ടിന് പാര്‍ട്ടി പുന:സംഘടനയെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യാനായി രാഷ്ട്രീയകാര്യ സമിതി യോഗം ചേരാനിരിക്കെ ഇന്ദിരാഭവനില്‍ വിവാദം പുകയുകയാണ്. യോഗത്തില്‍ ഫണ്ട് വിവാദം ചര്‍ച്ചയാകുമെന്നും സൂചനയുണ്ട്.
അതേസമയം പാര്‍ട്ടി മുഖപത്രം, ചാനല്‍, രാജീവ്ഗാന്ധി സ്റ്റഡി സെന്റര്‍ എന്നിവയുടെ ആവശ്യങ്ങള്‍ക്കായി തുക വകമാറ്റിയെന്നാണ് അണിയറക്കാര്‍ പറയുന്നത്. ഒരു സ്ഥാപനത്തിന് മാത്രം രണ്ട് കോടി നല്‍കിയെന്നും പറയപ്പെടുന്നു. എന്നാല്‍ അങ്ങനെ ഉണ്ടായിട്ടില്ലെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആക്ഷേപമുയര്‍ത്തുന്നുണ്ട്. സംഭവം വിവാദമായതിനെ തുടര്‍ന്ന് പാര്‍ട്ടി ആസ്ഥാനത്ത് ചുമതലയേറ്റ ശേഷം പുതിയ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് എം.എം. ഹസനുമായി ചര്‍ച്ച നടത്തിയതായും സൂചനയുണ്ട്.
കെ.പി.സി.സി ആസ്ഥാനത്തെ ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെ ദൈനംദിന കാര്യങ്ങള്‍ നീക്കാന്‍ ഭാരിച്ച ചെലവാണ്. അവശേഷിക്കുന്ന തുക വച്ച് ആറ് മാസത്തേക്ക് കുഴപ്പമില്ലാതെ കൊണ്ടുപോകാമെന്ന സ്ഥിതി മാത്രമാണെന്നാണ് പാര്‍ട്ടിക്കുള്ളിലെ സംസാരം. വി.എം. സുധീരന്‍ സ്ഥാനമൊഴിയുമ്പോഴും കെ.പി.സി.സി ഖജനാവിന്റെ സ്ഥിതി പരിതാപകരമായിരുന്നു.

ഹസന്‍ വന്ന ശേഷം ജനമോചനയാത്രയിലൂടെ തുക സമാഹരിച്ചത് ഖജനാവിന്റെ സ്ഥിതി മെച്ചപ്പെടുത്തിയിരുന്നു. ലോക് സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിലേക്ക് കടക്കുന്ന വേളയില്‍ ഖജനാവ് ഏതാണ്ട് കാലിയായത് പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് ഒരു വിഭാഗം പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New controversy in congress, Thiruvananthapuram, News, Politics, Controversy, KPCC, Declaration, Mullappalli Ramachandran, V.M Sudheeran, Kerala.

Powered by Info News For You

Comments
Post a Comment