കാമുകിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ യുവാവ് എത്തിയത് ഗള്‍ഫില്‍ നിന്നും; മകള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന സവാദിനെ തലയ്ക്കടിച്ചപ്പോള്‍ കുട്ടി ഞെട്ടിയുണര്‍ന്നു, മുറിയില്‍ പൂട്ടിയിട്ടശേഷം മരണം ഉറപ്പിക്കാനായി കഴുത്തറുത്തു, കൃത്യം നടത്തിയശേഷം ഗള്‍ഫിലേക്ക് തന്നെ കടന്നു, ഭാര്യയും 3 മക്കളും കിടന്നത് മറ്റൊരു മുറിയില്‍

താനൂര്‍ (മലപ്പുറം): (www.kvartha.com 05.10.2018) മകള്‍ക്കൊപ്പം വീട്ടുവരാന്തയില്‍ ഉറങ്ങിക്കിടന്ന ഗൃഹനാഥനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. മത്സ്യത്തൊഴിലാളിയായ താനൂര്‍ അഞ്ചുടിയിലെ പൗറകത്ത് സവാദാ(40)ണ് വ്യാഴാഴ്ച പുലര്‍ച്ചെ കൊല്ലപ്പെട്ടത്. വാടക വീട്ടില്‍ വെച്ചാണ് കൊലപാതകം. തലയില്‍ ഗുരുതരമായ ക്ഷതങ്ങളേറ്റ സവാദിന്റെ കഴുത്തിലും നെഞ്ചിലുമായി എട്ടിടത്തു കത്തികൊണ്ട് വരഞ്ഞിട്ടുണ്ട്. ദേഹത്തു രക്തം തെറിച്ച് മകള്‍ ഉണര്‍ന്നപ്പോള്‍ കൊലയാളി കടന്നുകളഞ്ഞു.

കറുത്ത വസ്ത്രം ധരിച്ചെത്തിയ ആളാണ് ആക്രമണം നടത്തിയതെന്നും വീട്ടില്‍ വൈദ്യുതി മുടങ്ങിയതിനാല്‍ മുഖം തിരിച്ചറിയാനായില്ലെന്നും 10 വയസ്സുകാരിയായ മകള്‍ പോലീസിനു മൊഴി നല്‍കി. ഭാര്യ സൗജത്തും മറ്റു മൂന്നു മക്കളും അടുത്ത മുറിയിലാണു കിടന്നത്. ബഹളംകേട്ട് സൗജത്ത് ഓടിയെത്തിയപ്പോഴേക്കും രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു സവാദ്.

Woman held for husband's murder, Malappuram, Police, Arrested, Crime, Criminal Case, Daughter, Kerala

സംഭവത്തില്‍ ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ സൗജത്തും സുഹൃത്തും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. സൗജത്തിന്റെ സുഹൃത്തിനായി പോലീസ് തിരച്ചില്‍ നടത്തി വരികയാണ്. വ്യാഴാഴ്ച രാത്രി 12നും ഒന്നരക്കുമിടയിലാണ് സംഭവം നടന്നത്.

ഭാര്യയെ ചോദ്യം ചെയ്തപ്പോഴാണ് കൊലയുടെ ചുരുള്‍ അഴിഞ്ഞത്. തന്റെ കാമുകനായ ബഷീര്‍ ആമ് കൊല നടത്തിയതെന്നും രണ്ടു ദിവസത്തെ അവധിക്കാണ് ഇയാള്‍ നാട്ടിലെത്തിയതെന്നും കൃത്യത്തിന് ശേഷം ഗള്‍ഫില്‍ കടന്നതായും ഭാര്യ പോലീസിന് മൊഴി നല്‍കി. തങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കാനാണ് കൊല നടത്തിയതെന്നും ഭാര്യ പറഞ്ഞു.

പുലര്‍ച്ചെ രണ്ടു മണിയോടെ സൗജത്ത് തന്നെയാണ് അടുത്ത വീട്ടുകാരെ വിളിച്ച് വിവരം അറിയിച്ചത്. പോലീസ് എത്തിയപ്പോള്‍ വീടിന്റെ വരാന്തയില്‍ സവാദ് രക്തത്തില്‍ക്കുളിച്ച് കിടക്കുന്നതാണ് കണ്ടത്. തലയ്ക്കടിയേറ്റും കഴുത്തിലും നെഞ്ചിലും കത്തികൊണ്ട് മുറിവേറ്റ നിലയിലുമായിരുന്നു മൃതദേഹം. ഭാര്യ സൗജത്തിന്റെ അവിഹിത ബന്ധമാണ് കാരണമെന്നാണ് സൂചന.

തിരുന്നെല്ലി അബ്ദുള്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള ക്വട്ടേഴ്‌സില്‍ രണ്ടു വര്‍ഷത്തോളമായി സവാദും ഭാര്യയും മക്കളും താമസം തുടങ്ങിയിട്ട്. രാത്രി വൈദ്യുതി പോയത് കാരണം സവാദും മൂത്ത കുട്ടിയും വരാന്തയിലാണ് കിടന്നിരുന്നത്. ഗ്രില്‍ ഉറപ്പിച്ച വരാന്തയുടെ വാതില്‍ പൂട്ടിയാണ് കിടന്നത്. കുട്ടിയുടെ മുഖത്തേക്ക് രക്തം തെറിച്ചപ്പോള്‍ കുട്ടി ഞെട്ടിയുണരുകയായിരുന്നു. അപ്പോള്‍ കറുത്ത വസ്ത്രം ധരിച്ച ഒരാള്‍ ഓടിപ്പോകുന്നത് കണ്ടെന്ന് കുഞ്ഞ് പോലീസിന് മൊഴി നല്‍കി. കഴുത്ത് മുറിഞ്ഞ നിലയിലും കഴുത്തിന് താഴെ നീളത്തില്‍ വരഞ്ഞ മുറികളും കാണപ്പെട്ടു.

നെറ്റിയില്‍ മരകഷ്ണമോ മറ്റ് ആയുധമോ ഉപയോഗിച്ച് അടിച്ചതിന്റെ മുറിവും കണുന്നുണ്ട്. അടിയുടെ ശക്തിയില്‍ നെറ്റിയിലെ എല്ലിന് പൊട്ടല്‍ ഉണ്ട്. നെറ്റിയിലെ പരിക്കായിരിക്കാം മരണകാരണമെന്നാണ് പോലീസിന്റെ സംശയം.

സംഭവം അറിഞ്ഞപ്പോള്‍ ക്വട്ടേഴ്‌സും പരിസരവും ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു . മത്സ്യത്തൊഴിലാളിയായ സവാദ് മറ്റു ജോലികളും ചെയ്തിരുന്നു. സംഭവം നടക്കുന്നതിന്റെ തലേന്നും സവാദ് കടലില്‍ പോയിരുന്നു. പൗറകത്ത് കമ്മുവിന്റെയും ഉമ്മാച്ചുമ്മയുടെയും മകനാണ്. ഭാര്യ സൗജത്ത്. മക്കള്‍ ഷര്‍ജ ഷെറി, സാജദ്, ഷംസ ഷെറി, സജല ഷെറി. സഹോദരങ്ങള്‍ യാഹു, അഷറഫ്, സഫിയ, സമ്മദ്, സുലൈഖ, റാഫി, അലിമോന്‍, നസീമ, യൂനസ്, ഫാസില.

ജില്ലാ പോലീസ് സൂപ്രണ്ട് പ്രദീഷ് കുമാര്‍ ഐ.പി.എസ്, തിരൂര്‍ ഡി.വൈ.എസ്.പി.ബിജു ഭാസ്‌ക്കര്‍ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. സി.ഐ.എം.ഐ.ഷാജി, എസ്.ഐ.നവീന്‍ ഷാജി, വാരീജാക്ഷന്‍, നവീന്‍ എന്നിവരുടെ നേതൃത്തത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി.

ഫോറന്‍സിക്ക് സയന്റിഫിക്കേഷന്‍ ഉദ്യോഗസ്ഥരായ ബി.ദിനേഷ്, സന്തോഷ്, വിരലടയാള വിദഗ്ദര്‍, മലപ്പുറം ഡോഗ് സ്‌കോഡിലെ പോലീസ് നായ റിഗോയും സ്ഥലത്ത് എത്തി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം അഞ്ചുടി മുഹിയുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman held for husband's murder, Malappuram, Police, Arrested, Crime, Criminal Case, Daughter, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?