നടക്കാനിറങ്ങിയപ്പോള്‍ ഡോ താരയടക്കം 3പേര്‍ക്ക് തെരുവുനായയുടെ ആക്രമണം; കാട്ടിലൊളിച്ച നായ്ക്കായി വനംവകുപ്പ് തിരച്ചില്‍ തുടങ്ങി

കുമളി: (www.kvartha.com 04.10.218) തേക്കടിയിലെത്തിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് മുന്‍ മേധാവി ഡോ. കെ.ജി താരയെയടക്കം മൂന്ന് പേര്‍ക്ക് തെരുവുനായയുടെ ആക്രമണം. ബുധനാഴ്ച രാവിലെ ഏഴുമണിയോടെ തേക്കടി അമ്പാടി ജംഗ്ഷന് സമീപമായിരുന്നു സംഭവം. രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് തെരുവുനായ ഇവരെ ആക്രമിച്ചത്. പിന്നീട് ഇതേ നായ ഗാന്ധിനഗര്‍ കോളനിയിലുള്ള തങ്കമ്മയേയും കടിച്ചു.

ബസ് സ്റ്റാന്‍ഡിന് സമീപത്ത് വച്ച് റോസാപ്പൂക്കണ്ടം സ്വദേശിയായ കാളിയമ്മയെയും ഇതേ പട്ടി കടിച്ചു. 'പെരിയാര്‍ ടോക്ക്' എന്ന പേരില്‍ ബുധനാഴ്ച വനംവകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ പ്രളയത്തെക്കുറിച്ച് ക്ലാസെടുക്കാനെത്തിയതായിരുന്നു താര.

Street dog attacked doctor Thara and others, Kumali, News, Dog, Bite, hospital, Treatment, Kerala

സാരമായി പരിക്കേറ്റ താര ആശുപത്രിയില്‍ ചികിത്സ തേടി. ഇതേ നായ മറ്റ് നായ്ക്കളെയും ചില പശുക്കളെയും കടിച്ചതായി നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് കാട്ടിലൊളിച്ച നായ്ക്കായി വനംവകുപ്പ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.


Keywords: Street dog attacked doctor Thara and others, Kumali, News, Dog, Bite, hospital, Treatment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?